#MM_തലക്കെട്ട്_1
പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ ഒമാന്‍ സന്ദര്‍ശനത്തോടെ ഇന്ത്യ- ഒമാന്‍ സഹകരണം കൂടുതല്‍ മേഖലകളിലേക്ക്. എട്ടുകരാറുകളില്‍ ഇരുരാജ്യങ്ങളും ഒപ്പ് വച്ചു. പ്രധാനമന്ത്രിയുടെ സാന്നിധ്യത്തില്‍ വിവിധ ഒമാന്‍ മന്ത്രാലയ പ്രതിനിധികളും ഇന്ത്യന്‍ സ്ഥാനപതി ഇന്ദ്രമണി പാണ്ഡെയുമാണ് കരാറുകളില്‍ ഒപ്പ് വച്ചത്.ഡിപ്ലോമാറ്റിക്, സ്പെഷ്യൽ പാസ്പോരർട്ട് ഉടമകൾക്ക് പരസ്പരമുള്ള സന്ദർശനത്തിന് വിസ ഒഴിവാക്കലാണ് ഇതിൽ പ്രധാനപ്പെട്ടത്. ബഹിരാകാശ ഗവേഷണം, വിനോദ സഞ്ചാര മേഖലയുടെ സഹകരണം,തൊഴിൽ മേഖല, ആരോഗ്യമേഖലയിലെ സഹകരണം, പ്രതിരോധ മേഖല, സിവില്‍ വാണിജ്യ മേഖലകളില്‍ നിയമ-ജുഡീഷ്യല്‍ സഹകരണം, സമുദ്ര ഗതാഗതം, ഒമാന്‍ നാഷണല്‍ ഡിഫന്‍സ് കോളജ്, ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ഡിഫന്‍സ് സ്റ്റഡീസ് ആന്‍ഡ് അനലൈസസ് എന്നീ സ്ഥാപനങ്ങളുമായി ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയത്തിന്റെ സഹകരണം,പബ്ലിക് അഡ്മിനിസ്ട്രേഷൻ എന്നിവയാണ് ധാരണാപത്രത്തിൽ ഒപ്പിട്ട വിഷയങ്ങൾ.
=========================================================
#MM_തലക്കെട്ട്_2
ഒമാനിൽ പ്രഥമ സന്ദർശനത്തിന് എത്തിയ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഉൗഷ്മള വരവേൽപ്. വൈകുന്നേരം അഞ്ചോടെ ദുബൈയിൽനിന്ന് റോയൽ വിമാനത്താവളത്തിലെത്തിയ മോദിയെ ഉപപ്രധാനമന്ത്രി സയ്യിദ് ഫഹദിെൻറ നേതൃത്വത്തിൽ സ്വീകരിച്ചു. സ്വീകരണത്തിനുശേഷം നരേന്ദ്ര മോദി റോയൽ ഒമാൻ പൊലീസിലെ പ്രോേട്ടാകോൾ വിഭാഗത്തിെൻറ അഭിവാദ്യം സ്വീകരിച്ചു. വൈകുന്നേരം ഏഴിന് ബോഷറിലെ സുൽത്താൻ ഖാബൂസ് സ്റ്റേഡിയത്തിലെത്തിയ മോദി പ്രവാസി ഇന്ത്യൻ സമൂഹത്തെ അഭിസംബോധന ചെയ്തു. തുടർന്ന് ബൈത്തുൽബർക്ക കൊട്ടാരത്തിൽ സുൽത്താൻ ഖാബൂസ് ബിൻ സഇൗദ് ഒരുക്കിയ അത്താഴവിരുന്നിലും മോദി പെങ്കടുത്തു. മന്ത്രിസഭാ കൗൺസിൽ ഉപപ്രധാനമന്ത്രി സയ്യിദ് ഫഹദ്, അന്താരാഷ്ട്ര സഹകരണത്തിനുള്ള ഉപപ്രധാനമന്ത്രി സയ്യിദ് അസദ് എന്നിവരുമായും മോദി കൂടിക്കാഴ്ച നടത്തി. ഇന്ന് ഒമാനി ബിസിനസ് പ്രമുഖരുടെ യോഗത്തെ മോദി അഭിസംബോധന ചെയ്തു. തുടർന്ന് സുൽത്താൻ ഖാബൂസ് ഗ്രാൻറ് മോസ്ക്, മത്രയിലെ ശിവക്ഷേത്രം എന്നിവ സന്ദർശിച്ചതിന് ശേഷം പ്രധാനമന്ത്രി ഇന്ത്യയിലേക്ക് മടങ്ങി.
=======================================================
#MM_തലക്കെട്ട്_3
ഒമാൻ പുകയില ഉൽപന്നങ്ങളുടെ നികുതി വർധിപ്പിക്കുന്നു. നിലവിൽ 100 ശതമാനമാണ് നികുതി. ഇത് 200 ശതമാനമായി ഉയർത്താനാണ് പദ്ധതി. പകർച്ചവ്യാധിയിതര രോഗങ്ങളുടെ (എൻ.സി.ഡി) പ്രതിരോധവും നിയന്ത്രണവും ലക്ഷ്യമിട്ട ദേശീയതല കർമ പരിപാടിയുടെ ഭാഗമായാണ് നികുതി വർധന നടപ്പിൽ വരുത്തുകയെന്ന് പരിപാടിയുടെ ഉദ്ഘാടന ചടങ്ങിൽ ആരോഗ്യമന്ത്രാ അധികൃതർ അറിയിച്ചു. .
==============================================Banner courtesy : മായാവി Habin K Hari
( നിങ്ങള്ടെ അടുത്തുള്ള ചെറുതോ വലുതോ ആയ വാര്‍ത്തകള്‍ ഞങ്ങളെ അറിയിക്കുക ) email to :"mmheadlines@gmail.com" or whatsapp to "95073922"
വാര്ത്തകളും വിശേഷങ്ങളും മസ്കറ്റ് മലയാളീസ് വെബ്സൈറ്റ് ആയ www.muscatmalayalees.com സന്ദര്‍ശിക്കുക.




