#MM_തലക്കെട്ട്_1
ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ രണ്ട് ദിനത്തെ ഒമാന്‍ സന്ദര്‍ശനം ഇന്ന് തുടങ്ങും. വൈകിട്ട് നാലോടെ മസ്ക്കറ്റ് റോയല്‍ വിമാനത്താവളത്തില്‍ ഇറങ്ങുന്ന മോദിയെ ഒമാന്‍ ഉപപ്രധാനമന്ത്രി സയ്യിദ് ഫഹദ് ബിന്‍ മഹ്മൂദ് അല്‍ സെയ്ദ്, മന്ത്രിമാര്‍ എന്നിവര്‍ ചേര്‍ന്ന് വരവേല്‍ക്കും. മോദിയുടെ ആദ്യ ഒമാൻ സന്ദർശനമാണിത്.
സ്വീകരണത്തിന് ശേഷം വൈകിട്ട് അഞ്ചരയോടെ ബോഷര്‍ സുല്‍ത്താന്‍ ഖാബൂസ് സ്റ്റേഡിയത്തില്‍ 25000ത്തിലേറെ ഇന്ത്യാക്കാര്‍ പങ്കെടുക്കുന്ന പൊതുസമ്മേളനത്തില്‍ അദ്ദേഹം പ്രസംഗിക്കും. സ്റ്റേഡിയത്തിലേക്ക് ഉച്ചക്ക് രണ്ട് മുതലാണ് പ്രവേശനം. പൊതുസമ്മേളനത്തിന് ശേഷം ഒമാന്‍ ഭരണാധികാരി സുല്‍ത്താന്‍ ഖാബൂസ് ബിന്‍ സെയ്ദ് അല്‍ സെയ്ദുമായി ബൈത്തുൽ കൊട്ടാരത്തിൽ കൂടിക്കാഴ്ചയും അത്താഴവിരുന്നും ഒരുക്കിയിട്ടുണ്ട്.നാളെ രാവിലെ മന്ത്രിതല ചര്‍ച്ചകള്‍ക്ക് ശേഷം പ്രതിരോധ, വ്യാപാര നാവിക മേഖലകളിലെ സുപ്രധാന കരാറുകളില്‍ ഇരുരാജ്യങ്ങളും ഒപ്പ് വയ്ക്കും. 12-ന് മസ്ക്കറ്റില്‍ നടക്കുന്ന സിഇഒ ഉച്ചകോടിയില്‍ ഒമാനിലെ വ്യവസായ പ്രമുഖരെ അഭിസംബോധന ചെയ്യും. ഇന്ത്യയിലേക്ക് പ്രത്യേകിച്ച് മെയ്ക് ഇന്‍ ഇന്ത്യാ പദ്ധതിയിലേക്ക് നിക്ഷേപകരെ ആകര്‍ഷിക്കുകയാണ് ലക്ഷ്യം. തുടർന്ന് മസ്ക്കറ്റിലെ ശിവക്ഷേത്രം, സുല്‍ത്താന്‍ ഖാബൂസ് ഗ്രാന്‍ഡ് മോസ്ക് എന്നിവിടങ്ങളിലും സന്ദര്‍ശനം നടത്തുന്ന പ്രധാനമന്ത്രി രാത്രിയോടെ ഇന്ത്യയിലേക്ക് മടങ്ങും. ഇന്ത്യയും ഒമാനുമായുള്ള ഉഭയകക്ഷി ബന്ധം കൂടുതൽ ദൃഢ മാക്കുന്നതാകും പ്രധാനമന്ത്രിയുടെ സന്ദർശനമെന്ന് ഒമാനിലെ ഇന്ത്യൻ സ്ഥാനപതി ഇന്ദ്രമണിപാണ്ടേ അറിയിച്ചു.
=========================================================
#MM_തലക്കെട്ട്_2
ഒമാനിലെ വിദേശികളുടെ എണ്ണത്തിൽ കുറവ്. കഴിഞ്ഞവർഷം നവംബർ മുതൽ ഡിസംബർ വരെ കാലയളവിൽ 11 ഗവർണറേറ്റുകളിൽ എട്ടിലും വിദേശികളുടെ എണ്ണത്തിൽ 0.08 ശതമാനത്തിെൻറ കുറവുണ്ടായതായി ദേശീയ സ്ഥിതിവിവര മന്ത്രാലയത്തിെൻറ കണക്കുകൾ പറയുന്നു.
=======================================================
#MM_തലക്കെട്ട്_3
സ്വകാര്യമേഖലയിലെ സ്വദേശിവത്കരണ നടപടികൾ ഉൗർജിതമായി മുന്നേറുന്നു. ഫെബ്രുവരി അഞ്ചുവരെ കാലയളവിൽ 9193 സ്വദേശികൾക്ക് വിവിധ സ്ഥാപനങ്ങളിൽ തൊഴിൽ ലഭിച്ചതായി മാനവ വിഭവശേഷി മന്ത്രാലയം അറിയിച്ചു.
=======================================================
#MM_തലക്കെട്ട്_4
മസ്കറ്റ് ഫെസ്റ്റിവലിന് തിരശീല വീണു. സമാപന ദിനമായ ശനിയാഴ്ച നിരവധി പേരാണ് ഫെസ്റ്റിവൽ വേദികളായ അമിറാത്തിലും നസീം ഗാർഡനിലും എത്തിയത്.മസ്കറ്റ് ഫെസ്റ്റിവലിന്റെ ഭാഗമായുള്ള ടൂർ ഓഫ് ഒമാൻ സൈക്കിളോ ട്ട മത്സരമാണ് ഇനി ബാക്കിയുള്ളത്. ഈ മാസം പതിമൂന്നിന് ആരംഭിക്കുന്ന ടൂർ ഓഫ് ഒമാൻ ആറു ദിവസം നീണ്ടു നിൽക്കും.
========================================================
Banner courtesy : മായാവി Habin K Hari
( നിങ്ങള്ടെ അടുത്തുള്ള ചെറുതോ വലുതോ ആയ വാര്‍ത്തകള്‍ ഞങ്ങളെ അറിയിക്കുക ) email to :"mmheadlines@gmail.com" or whatsapp to "95073922"
വാര്‍ത്തകളും വിശേഷങ്ങളും മസ്കറ്റ് മലയാളീസ് വെബ്സൈറ്റ് ആയ www.muscatmalayalees.com സന്ദര്‍ശിക്കുക.




