#MM_തലക്കെട്ട്_1
കഴിഞ്ഞ മൂന്നു ദിവസങ്ങളിലായി മസ്കറ്റ് മുനിസിപ്പാലിറ്റി നടത്തി വന്ന പരിശോധനകളിൽ അൽ ബതീന മേഖലയിൽ 26 ഭക്ഷണശാലകൾ അടച്ചുപൂട്ടി. 735 കിലോ മനുഷ്യോപയോഗ്യമല്ലാത്ത ഭക്ഷണ സാധനങ്ങൾ പിടിച്ചെടുത്തു.
============================================================
#MM_തലക്കെട്ട്_2
പകർച്ചവ്യാധിയിതര രോഗങ്ങളുടെ (എൻ.സി.ഡി) വ്യാപനം തടയാൻ ദേശീയതല കർമപദ്ധതിയുമായി ആരോഗ്യമന്ത്രാലയം. വിവിധ തലങ്ങളിലായി നടപ്പാക്കുന്ന പദ്ധതിക്ക് ഇൗമാസം 11ന് തുടക്കമാകുമെന്ന് ആരോഗ്യമന്ത്രാലയം. അറിയിച്ചു. ഹൃദ്രോഗങ്ങൾ, ഹൈപ്പർടെൻഷൻ, കാൻസർ, പ്രമേഹം എന്നിവക്ക് എതിരെയുള്ള പോരാട്ടമാണ് കർമപദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.2016ലെ സ്ഥിതിവിവര കണക്കുകൾ അനുസരിച്ച് ഒമാനിലെ മരണങ്ങളിൽ 72.9 ശതമാനത്തി നും മൂലകാരണം ഹൃദ്രോഗങ്ങൾ, ഹൈപ്പർടെൻഷൻ, കാൻസർ, പ്രമേഹം എന്നിവയാണ്.
========================================================
#MM_തലക്കെട്ട്_3
ബുറൈമിയിലും സോഹാറിലുമായ പുകയില പ്ടിടിച്ചെടുത്തതായി ഉപഭോക്തൃ സംരക്ഷണ കേന്ദ്രം അറിയിച്ചു.11,237 ബാഗ് പുകയിലയും 197 അസംസ്കൃത വസ്തുക്കളും പിടിച്ചെടുത്തു
============================================================
#MM_തലക്കെട്ട്_4
ദാഖിലിയ ഗവർണറേറ്റിൽ പുതിയ ഗുഹ കണ്ടെത്തി.
അൽ ഹംറയിൽ സമുദ്രനിരപ്പിൽനിന്ന് 1300 മീറ്റർ ഉയരത്തിലാണ് പുതിയ ഗുഹയുടെ സ്ഥാനമെന്ന് ടൂറിസം മന്ത്രാലയം അറിയിച്ചു. കിത്തത്ത് അൽ സുവൈരത്ത് എന്ന ഗുഹ വിനോദ സഞ്ചാരമേഖലക്ക് മുതൽകൂട്ടായി തീരുമെന്നും അധികൃതർ അറിയിച്ചു.
=================================================================
#MM_തലക്കെട്ട്_5
തെരുവുകച്ചവടക്കാരുടെ താമസസ്ഥലത്ത് നഗരസഭയുടെ പരിശോധന. വിദേശികളെ അറസ്റ്റ് ചെയ്തതായി നഗരസഭ അറിയിച്ചു.ഇവർ വിൽപനക്കായി സൂക്ഷിച്ച പഴങ്ങളും പച്ചക്കറികളും പിടിച്ചെടുത്തതായി നഗരസഭ ട്വിറ്ററിൽ അറിയിച്ചു. കഴിഞ്ഞദിവസങ്ങളിലായി റൂവി, ഹമരിയ ഭാഗങ്ങളിൽ നടത്തിയ പരിശോധനയിൽ നിരവധി സാധനങ്ങൾ പിടിച്ചെടുത്തിരുന്നു
============================================
Banner courtesy : മായാവി Habin K Hari
( നിങ്ങള്ടെ അടുത്തുള്ള ചെറുതോ വലുതോ ആയ വാര്‍ത്തകള്‍ ഞങ്ങളെ അറിയിക്കുക ) email to :"mmheadlines@gmail.com" or whatsapp to "95073922"
വാര്‍ത്തകളും വിശേഷങ്ങളും മസ്കറ്റ് മലയാളീസ് വെബ്സൈറ്റ് ആയ www.muscatmalayalees.com സന്ദര്‍ശിക്കുക.




