#MM_തലക്കെട്ട്_1
ഒമാൻ ചേംബർ ഒാഫ് കോമേഴ്സ് ആൻഡ് ഇൻഡസ്ട്രി ഡയറക്ട ർ ബോർഡിെൻറ പുതിയ ചെയർമാനായി ഖൈസ് ബിൻ മുഹമ്മദ് അൽ യൂസുഫിനെ തെരഞ്ഞെടുത്തു. വിവിധ ഗവർണറേറ്റുകളിൽനിന്ന് തെരഞ്ഞെടുക്കപ്പെട്ടവരിൽനിന്ന് മസ്കത്ത് ചേംബർ ആസ്ഥാനത്ത് ഞായറാഴ്ച നടന്ന വോെട്ടടുപ്പിലാണ് ഇദ്ദേഹത്തെ തെരഞ്ഞെടുത്തത്.
==============================================================
#MM_തലക്കെട്ട്_2
അനുമതിയില്ലാതെ വീടുകൾക്ക് മാറ്റംവരുത്തുന്നത് നിയമവിരുദ്ധമാണെന്നും നൂറ് റിയാൽ മുതൽ മുന്നൂറ് റിയാൽ വരെ പിഴ ചുമത്തുമെന്ന് മസ്കത്ത് നഗരസഭ അറിയിച്ചു. കെട്ടിടത്തിെൻറ നിറം അനുമതിയില്ലാതെ മാറ്റുക,, വീടിെൻറ മേൽക്കൂരയിൽ ഷീറ്റിടുകയോ തണൽ കുട സ്ഥാപിക്കുകയോ ചെയ്യുക, പെർമിറ്റില്ലാതെ വീടിനോട് അനുബന്ധമായി മുറികളും മറ്റും നിർമിക്കുക,, താൽക്കാലിക നിർമിതികൾ സ്ഥാപിക്കുക, എന്നിവയാണ് നിയമലംഘനങ്ങളുടെ പട്ടികയിൽ ഉൾപ്പെടുന്ന കാര്യങൾ.
============================================================
#MM_തലക്കെട്ട്_3
ഇൗജിപ്ത് പ്രസിഡൻറ് അബ്ദുൽ ഫത്താഹ് അൽസീസിയുടെ മൂന്നുദിവസത്തെ ഒമാൻ സന്ദർശനത്തിന് തുടക്കമായി. പ്രസിഡൻറ് സ്ഥാനം ഏറ്റെടുത്തശേഷം ആദ്യമായി ഒമാനിലെത്തുന്ന സീസിക്കായി ഒൗദ്യോഗിക സ്വീകരണ പരിപാടി ഒരുക്കിയിരുന്നു. പ്രസിഡൻറിെൻറ മോേട്ടാർകേഡ് മ സ്കത്ത് ഗേറ്റിലെ സ്വീകരണ കെട്ടിടത്തിന് മുന്നിലെത്തിയപ്പോൾ സുൽത്താൻ ഖാബൂസ് ബിൻ സൈദ് സ്വീകരിച്ചു. വിവിധ മന്ത്രിമാരും സുൽത്താന്‍ ഒപ്പമുണ്ടായിരുന്നു. കനത്ത സുരക്ഷാ സന്നാഹങ്ങളാണ് ഇൗജിപ്ത് പ്രസിഡൻറിെൻറ സന്ദർശനത്തിെൻറ ഭാഗമായി ഒരുക്കിയിട്ടുള്ളത് .നാളെ വരെ സുൽത്താൻ ഖാബൂസ് റോഡിൽ അൽ സഹ്വ റൗണ്ട് എബൗട്ട് മുതൽ മദീനത്ത് സുൽത സുൽത്താൻ ഖാബൂസ് വരെ റോഡിെൻറ രണ്ടു വശങ്ങളിൽ പാർക്കിങ് നിരോധിച്ചിട്ടുണ്ട് റോഡുകളിൽ കനത്ത ഗതാഗത കുരുക്കാണ് ഞായറാഴ്ച ഉച്ചക്കുശേഷവും ഇന്നും ഉണ്ടായത്.
============================================================
#MM_തലക്കെട്ട്_4
സി.ബി.എസ്.ഇ പ്രീ പരീക്ഷാ കൗണ്‍സലറായി ദാര്‍സൈത്ത് ഇന്ത്യന്‍ സ്കൂള്‍ പ്രിന്‍സിപ്പല്‍ ഡോ. ശ്രീദേവി പി.തഷ്നത്തിനെ ഈ വര്‍ഷവും നിയോഗിച്ചു. പത്ത്, 12 ഗ്രേഡുകളിലെ വാര്‍ഷിക പരീക്ഷക്ക് മുന്നോടിയായി വിദ്യാര്‍ഥികള്‍ അനുഭവിക്കുന്ന മാനസിക സമ്മര്‍ദങ്ങള്‍ക്ക് പരിഹാരം നിര്‍ദേശിക്കാന്‍ ലക്ഷ്യമിട്ടാണ് സി.ബി.എസ്.ഇ പ്രിന്‍സിപ്പല്‍മാരെയും പരിശീലനം സിദ്ധിച്ച കൗണ്‍സലര്‍മാരെയും ടെലി കൗണ്‍സലിങ്ങിനായി നിയോഗിക്കുന്നത്. വിദ്യാര്‍ഥികളുടെ പഠനവുമായി ബന്ധപ്പെട്ട ആശങ്കകള്‍ക്ക് പരിഹാരം കാണാന്‍ രക്ഷകര്‍ത്താക്കള്‍ക്കും ടെലികൗണ്സിലര്മാരെ ബന്ധപ്പെടാം. ഈ വര്‍ഷം ബോര്‍ഡ് പരീക്ഷ എഴുതുന്ന വിദ്യാര്‍ഥികള്‍ക്കും രക്ഷാകര്‍ത്താക്കള്‍ക്കും isdoman@gmail.com എന്ന വിലാസത്തില്‍ ഇ-മെയില്‍ അയച്ചാല്‍ ഈ സൗജന്യ സേവനം ലഭിക്കും. സബ്ജക്ട് ലൈനില്‍ കൗണ്‍സലിങ് എന്ന് എഴുതിയിരിക്കണം. 99432243 എന്ന മൊബൈല്‍ വിലാസത്തില്‍ ബന്ധപ്പെട്ടാലും ഈ സേവനം ലഭ്യമാകും. ഏപ്രില്‍ 13 വരെ പ്രവൃത്തി ദിവസങ്ങളില്‍ രാവിലെ 8 മണി മുതൽ വൈകിട്ട് 10 മണി വരെയാണ് ഇതിനായി ബന്ധപ്പെടേണ്ടത്. കുട്ടികള്‍ ഉന്നയിക്കുന്ന വിഷയങ്ങളും വിഷമങ്ങളും രഹസ്യമായി സൂക്ഷിച്ച് അവയെ നേരിടാനുള്ള ലളിത മാര്‍ഗങ്ങളാണ് നിര്‍ദേശിക്കുക.
=================================================================
#MM_തലക്കെട്ട്_5
ഇന്ത്യയിലേക്ക് കൂടുതൽ സർവീസ് ആരംഭിക്കാൻ പദ്ധതി ഉള്ളതായി ദേശീയ വിമാന കമ്പനിയായ ഒമാൻ എയർ അറിയിച്ചു.ഒമാനും ഇന്ത്യയും തമ്മിലുള്ള വ്യോമ ഗതാഗത കരാർ നവീകരിക്കുന്ന പക്ഷം അഹ്മദാബാദ്, മംഗലാപുരം, കൊൽക്കത്ത എന്നിവിടങ്ങയിലേക്കാണ് പുതിയ സർവീസ് ആരംഭിക്കാൻ പദ്ധതി.
===================================================
Banner courtesy : മായാവി Habin K Hari
( നിങ്ങള്ടെ അടുത്തുള്ള ചെറുതോ വലുതോ ആയ വാര്‍ത്തകള്‍ ഞങ്ങളെ അറിയിക്കുക ) email to :"mmheadlines@gmail.com" or whatsapp to "95073922"
വാര്‍ത്തകളും വിശേഷങ്ങളും മസ്കറ്റ് മലയാളീസ് വെബ്സൈറ്റ് ആയ www.muscatmalayalees.com സന്ദര്‍ശിക്കുക.




