#MM_തലക്കെട്ട്_1
ഫെബ്രുവരി മാസത്തേക്കുള്ള ഇന്ധന വില പ്രഖ്യാപിച്ചു. M91 പെറ്റ്രോൾ 207 ബൈസ, M 95 ലിറ്ററിന് 218 ബൈസ, ഡീസൽ ലിറ്ററിന് 244 ബൈസ എന്നിവയാണ് പുതുക്കിയ നിരക്കുകൾ.
==================================================================
#MM_തലക്കെട്ട്_2
മാർച്ച് ഒന്നുമുതൽ നിലവിൽവരുന്ന ഗതാഗത നിയമഭേദഗതിയിൽ അശ്രദ്ധമായും അമിതവേഗത്തിലും വാഹനമോടിക്കുന്നവരുടെ ലൈസൻസ് താൽക്കാലികമായി റദ്ദാക്കുന്നതിനുള്ള വ്യവസ്ഥയും. ഗതാഗതനിയമലംഘനത്തിന് ഒരുവർഷം 12 ബ്ലാക്ക് പോയൻറുകളിൽ അധികം ലഭിക്കുന്ന ഡ്രൈവർമാരുടെ ലൈസൻസ് മൂന്നുമാസകാലത്തേക്കാകും റദ്ദാക്കുക. അമിതവേഗതക്കുള്ള പിഴയിൽ മാറ്റമുണ്ട്. 35 കിലോമീറ്ററിൽ താഴെയാണ് വേഗതയെങ്കിൽ നിലവിലെ നിരക്കായ പത്തു റിയാലാണ് ചുമത്തുക. അധിക വേഗം 50 കിലോമീറ്ററിനും 75 കിലോമീറ്ററിനുമിടയിലാണെങ്കിൽ 35 റിയാൽ പിഴ ഇൗടാക്കുകയും രണ്ടു ബ്ലാക്ക് പോയൻറ് ചുമത്തുകയും ചെയ്യും. 75 കിലോമീറ്ററിന് മുകളിലാണ് വേഗമെങ്കിൽ 50 റിയാൽ പിഴയും മൂന്നു ബ്ലാക്ക് പോയിചുമത്തുകയും ചെയ്യും.
============================================================
#MM_തലക്കെട്ട്_3
മുവാസലാത് ടാക്സി സേവനങ്ങളുടെ നിരക്കുകൾ പരിഷ്കരിച്ചു. പുതുക്കിയ നിരക്കുകൾ നാളെ മുതൽ പ്രാബല്യത്തിൽ വരും.കിലോമീറ്റർ നിരക്കിൽ നേരിയ കുറവും, ഓൺ കാൾ സേവനങ്ങൾക്ക് 500 ബൈസ ബുക്കിംഗ് നിരക്കും ഏർപ്പെടുത്തിയിട്ടുണ്ട്. 30 കിലോമീറ്റർ വരെ കിലോമീറ്ററിന് 200 ബൈസ തോതിലാണ് നിരക്ക്. അതിനു മുകളിൽ ഓരോ കിലോമീറ്ററിനും 150 ബൈസയാണ് നിരക്ക്.
============================================================
#MM_തലക്കെട്ട്_4
ഇന്ന് വൈകീട 150 വർഷത്തിന് അപ്പുറം നടക്കുന്ന പ്രതിഭാസം കാണാൻ ഓർമിപ്പിക്കുന്നു....പതിവിൽ നിന്ന് വ്യത്യസ്തമായി ചന്ദ്രൻ ചുവന്ന നിറത്തിൽ പ്രത്യക്ഷപ്പെടുന്ന ബ്ലഡ് മൂൺ, ചന്ദ്രൻ ഭൂമിയോട് ഏറ്റവും അടുത്ത ദൃശ്യമാകുന്ന സൂപ്പർ മൂൺ, ഒരു മാസത്തിൽ തന്നെ വരുന്ന രണ്ടാമത്തെ പൗര്ണമിയായ ബ്ലൂ മൂൺ, എന്നീ മൂന്ന് പ്രതിഭാസങ്ങളാണ് ഒരേ ദിനം സംഭവിക്കാൻ പോകുന്നത്.
ഒമാനിൽ വൈകീട്ട് 4 .30 മുതൽ 7 .30 വരെയാണ് ചന്ദ്രഗ്രഹണം അനുഭവപ്പെടുക. എന്നാൽ സൂര്യൻ അസ്തമിച്ച ശേഷമേ ഗ്രഹണം ദൃശ്യമാകു. കുട്ടികൾക്ക് ഗ്രഹണം നിരീക്ഷിക്കാൻ പ്ലാനറ്റോറിയത്തിൽ , വൈകീട്ട് 4 .30 മുതൽ 7 .30 വരെ സംവിധാനം ഒരുക്കിയിട്ടുണ്ട്.
===================================================
Banner courtesy : മായാവി Habin K Hari
( നിങ്ങള്ടെ അടുത്തുള്ള ചെറുതോ വലുതോ ആയ വാര്‍ത്തകള്‍ ഞങ്ങളെ അറിയിക്കുക ) email to :"mmheadlines@gmail.com" or whatsapp to "95073922"
വാര്ത്തകളും വിശേഷങ്ങളും മസ്കറ്റ് മലയാളീസ് വെബ്സൈറ്റ് ആയ www.muscatmalayalees.com സന്ദര്‍ശിക്കുക.




