#MM_തലക്കെട്ട്_1
ഡ്രൈവിങ് ലൈസൻസുമായി ബന്ധപ്പെട്ട നിയമത്തിൽ മാറ്റംവരുത്തുമെന്ന് റോയൽ ഒമാൻ പൊലിസ് അറിയിച്ചു. നിലവിലെ നിയമപ്രകാരം പുരുഷൻമാർ ഗിയർ ഉള്ള വാഹനങ്ങൾ ഉപയോഗിച്ചാണ് പരിശീലനം നേടുന്നതും ടെസ്റ്റില്‍ പങ്കെടുക്കുന്നതും. എന്നാല്‍ അടുത്ത വര്‍ഷത്തോടെ പുരുഷൻമാർക്ക് ഒാേട്ടാമാറ്റിക് ട്രാൻസ്മിഷൻ വാഹനങ്ങളിൽ ലൈസൻസ് നേടാൻ അനുവദിക്കുന്ന വിധത്തിലാണ് നിയമത്തില്‍ മാറ്റം വരുത്തുകയെന്ന് ആർ.ഒ.പി ട്രാഫിക് വിഭാഗം അറിയിച്ചു.
============================================================
#MM_തലക്കെട്ട്_2
റസിഡന്‍സ് ഏര്യകളിലെ ബാച്ചിലര്‍ താമസ മുറികള്‍ക്കെതിരെ മസ്ക്കറ്റ് നഗരസഭ. ലേബര്‍ ക്യാമ്പുകളില്‍ കുടുംബങ്ങളായി താമസിക്കുന്നവര്‍ക്കെതിരെയും നടപടി സ്വീകരിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. വിവിധ മേഖലകളില്‍ നിന്ന് പരാതികള്‍ ഉയര്‍ന്ന സാഹചര്യത്തിലാണ് നടപടി.
അനധികൃതമായി പ്രവര്ത്തിക്കു്ന താമസസ്ഥലങ്ങളില്‍ മസ്ക്കറ്റ് നഗരസഭ പരിശോധന നടത്തി. നിയമം ലംഘിച്ച് അനുവദിക്കപ്പെട്ടതില്‍ കൂടുതല്‍ പേര് താമസിക്കുകയും മറ്റ് നിയമലംഘനങ്ങള്‍ നടത്തുകയും ചെയ്തവരെ പരിശോധനയില്‍ കണ്ടെത്തി. പബ്ലിക് പ്രൊസിക്യൂഷന്, റോയല്‍ ഒമാന്‍ പൊലീസ് എന്നി വിഭാഗങ്ങളുമായി സഹകരിച്ചാണ് മബേലയില്‍ പരിശോധന നടന്നത്. നഗരത്തിന്റെ മറ്റ് ഭാഗങ്ങളിലും പരിശോധന തുടരും. ലേബര്‍ ക്യാമ്പുകളിലും പരിശോധന നടത്തുമെന്നും അധികൃതര്‍ അറിയിച്ചു.
============================================================
#MM_തലക്കെട്ട്_3
കഴിഞ്ഞ വര്‍ഷം ഒമാന്‍ വ്യോമയാന മേഖല വന്‍ നേട്ടം കൈവരിച്ചതായി അധികൃതര്‍ വ്യക്തമാക്കി. രാജ്യത്ത് നിന്നുളള പുതിയ വിമാനക്കമ്പനി സര്‍വീസുകള്‍ ആരംഭിച്ചതും സൊഹാര്‍ വിമാനത്താവളത്തില്‍ നിന്ന് രാജ്യാന്തര സര്‍വീസുകള്‍ക്ക് തുടക്കം കുറിച്ചതും രാജ്യത്തിന് വന്‍ വികസനം സാധ്യമാക്കി. യാത്രക്കാരുടെ എണ്ണവും കൂടിയിട്ടുണ്ട്. മസ്ക്കറ്റ്, സലാല, രാജ്യാന്തര വിമാനത്താവളങ്ങള്‍ വഴി യാത്ര ചെയ്തവരില്‍ 2016നെ അപേക്ഷിച്ച് 16ശതമാനം കൂടി.
============================================================
#MM_തലക്കെട്ട്_4
മസ്കറ്റ് ഫെസ്റ്റിവല്‍ നഗരിയില്‍ കുട്ടികളുമായി എത്തുന്നവര്‍ ജാഗ്രത പുലര്‍ത്തണമെന്ന് റോയല്‍ ഒമാന്‍ പോലീസ് അറിയിച്ചു. ഫെസ്റ്റിവല്‍ തുടങ്ങി ഒരാഴ്ച മാത്രം പിന്നിടുമ്പോള്‍ അമിരാത്ത് പാര്‍ക്കില്‍ നിന്ന് മാത്രം അന്‍പതോളം കുട്ടികള്‍ രക്ഷിതാക്കളുടെ കൈയില്‍ നിന്ന് മാറി ഒറ്റപെട്ടു പോയ സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. വാരാന്ത്യങ്ങളില്‍ രക്ഷിതാക്കള്‍ കൂടുതല്‍ ജാഗ്രത പുലർത്തണമെന്ന് റോയല്‍ ഒമാന്‍ പോലീസ് അറിയിച്ചു.
================================================
Banner courtesy : മായാവി Habin K Hari
( നിങ്ങള്ടെ അടുത്തുള്ള ചെറുതോ വലുതോ ആയ വാര്‍ത്തകള്‍ ഞങ്ങളെ അറിയിക്കുക ) email to :"mmheadlines@gmail.com" or whatsapp to "95073922"
വാര്‍ത്തകളും വിശേഷങ്ങളും മസ്കറ്റ് മലയാളീസ് വെബ്സൈറ്റ് ആയ www.muscatmalayalees.com സന്ദര്‍ശിക്കുക.




