#MM_തലക്കെട്ട്_1
രാജ്യത്തിന്റെ ചില ഭാഗങ്ങളില്‍ വരുന്ന രണ്ടു ദിവസം മഴയ്ക്ക് സാധ്യത ഉള്ളതായി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
============================================================
#MM_തലക്കെട്ട്_2
25000 സ്വദേശികള്‍ക്ക് തൊഴിലവസരങ്ങള്‍ ലഭ്യമാക്കുന്നതിനുള്ള സര്‍ക്കാര്‍ പദ്ധതി അതിവേഗം മുന്നേറുന്നു.ജനുവരിയില്‍ ആദ്യ പകുതിയില്‍ മാത്രം രണ്ടായിരത്തിലധികം സ്വദേശികള്‍ക്കാണ്‍ വിവിധ സ്വകാര്യ മേഖലയില്‍ തൊഴില്‍ ലഭ്യമായത്.
============================================================
#MM_തലക്കെട്ട്_3
ഒമാന്‍ ഓയില്‍ പുതിയ ഗ്രേഡ് പെട്രോള്‍ M98 പുറത്തിറക്കി. ലിറ്ററിന് 266 ബൈസയാണ് വില.
================================================================
#MM_തലക്കെട്ട്_4
അധികൃതരുടെ മുന്നറിയിപ്പ് ഒരു ഭാഗത്ത് തുടരുമ്പോഴും ടെലിഫോണ്‍ തട്ടിപ്പുകാരുടെ വലയില്‍ കുടുങ്ങുന്നവരുടെ എണ്ണത്തില്‍ യാതൊരു കുറവുമില്ല. വലിയ തുക, അല്ലെങ്കില്‍ നൂറു റിയാല്‍ സമ്മാനം ലഭിച്ചെന്ന് പറഞ്ഞു വരുന്ന മെസ്സേജുകളില്‍ ദയവായി വഞ്ച്ചിതരാകാതിരിക്കുക. കഴിഞ്ഞ ദിവസം പ്രോസ്സെസ്സിംഗ് ഫീ അഞ്ചു റിയാല്‍ അയച്ചു കൊടുത്താല്‍ നൂറു റിയാല്‍ സമ്മാനം ആയി ലഭിക്കുമെന്ന് പറഞ്ഞു വന്ന മെസ്സേജുകളില്‍ പെട്ട് നിരവധി പേര്‍ക്കാണ് അഞ്ചു റിയാല്‍ നഷ്ട്ടമായത്.
ദയവായി ഇത്തരം തട്ടിപുകളില്‍ പെടാതിരിക്കാന്‍ സുഹൃത്തുക്കളെയും ഈ തട്ടിപ്പിനെ കുറിച്ച് അറിയിക്കുക.
============================================================
#MM_തലക്കെട്ട്_5
വെള്ളിയാഴ്ച പുലർച്ചെ ബിഡ്ബിദിൽ നിന്ന് ഇബ്രയിലേക്കുള്ള വഴിയില്‍ നടന്ന വാഹനാപകടത്തില്‍ കോഴിക്കോട് സ്വദേശി മരണപ്പെട്ടു.കോഴിക്കോട് ചെറുവണ്ണൂർ സ്വദേശി ഷിയാസ് (28) ആണ് മരിച്ചത്.അപകടത്തിൽ ഗുരുതര പരിക്കേറ്റ കന്യാകുമാരി സ്വദേശി മാഹിൻ നിസ്വ ആശുപത്രി വെൻറിലേറ്ററിൽ ചികിത്സയിലാണ്.
==============================================
Banner courtesy : മായാവി Habin K Hari
( നിങ്ങള്ടെ അടുത്തുള്ള ചെറുതോ വലുതോ ആയ വാര്‍ത്തകള്‍ ഞങ്ങളെ അറിയിക്കുക ) email to :"mmheadlines@gmail.com" or whatsapp to "95073922"
വാര്ത്തകളും വിശേഷങ്ങളും മസ്കറ്റ് മലയാളീസ് വെബ്സൈറ്റ് ആയ www.muscatmalayalees.com സന്ദര്‍ശിക്കുക.




