#MM_തലക്കെട്ട്_1
ഖുറിയാത്തിൽ ഒരു വൻകിട വിനോദസഞ്ചാര പദ്ധതികൂടി വരുന്നു. മൂന്നു ഘട്ടങ്ങളിലായി നിർമിക്കുന്ന പദ്ധതിയുടെ ശിലാസ്ഥാപനം ടൂറിസം മന്ത്രി കഴിഞ്ഞദിവസം നിർവഹിച്ചു.ഖുറിയാത്തിെൻറ മുഖം മാറ്റുന്ന പദ്ധതി രാജ്യത്തിെൻറ സാമ്പത്തിക വൈവിധ്യവത്കരണ പദ്ധതികൾക്ക് സഹായകരമാകുന്നതിന് ഒപ്പം സ്വദേശികൾക്ക് നിരവധി തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കുമെന്ന് മന്ത്രി പറഞ്ഞു. ടൂറടൂറിസം, താമസയിടം, വിനോദം എന്നിങ്ങനെ മൂന്നു വിഭാഗമായാണ് പദ്ധതി തരം തിരിച്ചിരിക്കുന്നത്.
============================================================
#MM_തലക്കെട്ട്_2
ഓമനിന്റെ ആദ്യ ഉപഗ്രഹം അടുത്ത വർഷം വിക്ഷേപിക്കും. പ്രകാശമലിനീകരണം കണ്ടെത്തുകയാണ് ഉപഗ്രഹത്തിന്റെ പ്രാഥമിക ദൗത്യം.ഒമാൻ അസ്‌ട്രോണോമിക്കൽ സൊസൈറ്റിയുടെ നേതൃത്വത്തിലാണ് ഉപഗ്രഹ നിർമാണ പ്രവർത്തനങ്ങൾ നടക്കുന്നത്.
============================================================
#MM_തലക്കെട്ട്_3
ദാഖിലിയ വിലായത്തിലെ ബിദ് ബിദ് കോട്ട അറ്റകുറ്റ പണികൾക്കായി ഈ മാസം 21 മുതൽ അടച്ചിടും.ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ തുറക്കില്ലെന്ന് ടൂറിസം മന്ത്രാലയം അറിയിച്ചു.
================================================================
#MM_തലക്കെട്ട്_4
ഇന്ത്യൻ സ്‌കൂളുകളുടെ മാനേജമെന്റ് കമ്മിറ്റികളിൽ പ്രവർത്തിക്കാൻ താല്പര്യമുള്ള പൊതുജനങ്ങളിൽ നിന്ന് സ്‌കൂൾ ഡയറക്ടർ ബോർഡ് അപേക്ഷകൾ ക്ഷണിച്ചു. വാദികബീർ, ഗോബ്ര ,സൊഹാർ ഒഴികെ 15 കമ്മ്യുണിറ്റി സ്‌കൂളുകളിൽ പുതുതായി വരുന്ന ഭരണസമിതിയിലേക്കാണ് അപേക്ഷകൾ ക്ഷണിച്ചത്.രക്ഷിതാക്കൾ,നേരത്തെ സ്‌കൂളിൽ പഠിച്ച വിദ്ധാർത്ഥികളുടെ രക്ഷിതാവ്, പൂർവ വിദ്യാർത്ഥി എന്നിവർക്ക് അപേക്ഷിക്കാവുന്നതാണ്.ഈ മാസം 31 അപേക്ഷിക്കാനുള്ള അവസാന തീയതി. സ്‌കൂൾ വെബ്‌സൈറ്റിൽ അപേക്ഷ ഫോറം ലഭ്യമാണ്.
============================================================
#MM_തലക്കെട്ട്_5
ഒമാൻ ഇന്ത്യ നിക്ഷേപക സമ്മേളനം നാളെ മസ്കറ്റിൽ നടക്കും. ഇന്ത്യയിൽ നിന്ന് 90 -റിലധികം പ്രതിനിധികളാണ് സമ്മേളനത്തിൽ പങ്കെടുക്കുക.ഒമാനിലെ നിക്ഷേപ സാദ്ധ്യതകൾ ഇന്ത്യൻ കമ്പനികളിലേക്ക് പകർന്ന് നൽകാൻ , പ്രത്യേകിച്ച് ദുകം സാമ്പത്തിക മേഖല, ഫ്രീ സോൺ എന്നിവിടിങ്ങളിലെ സാധ്യതകളെ ലക്ഷ്യമിട്ടാണ് സമ്മേളനം.ഒമാനി കമ്പനികളുടെ മേധാവികളുടെ പ്രതിനിധികളും ചടങ്ങിൽ പങ്കെടുക്കും.
==============================================
#MM_തലക്കെട്ട്_6
മസ്കറ്റ് ഫെസ്റ്റിവലിന്റെ ഭാഗമായി ഒമാൻ ഫിലിം സൊസൈറ്റി സംഘടിപ്പിക്കുന്ന ചലച്ചിത്രോത്സവം ഈ മാസം 26 മുതൽ സീബിൽ നടക്കും. നിരവധി സ്വദേശി, വിദേശി സിനിമ പ്രവർത്തകർ ഫെസ്റ്റിവലിൽ പങ്കെടുക്കും.
==============================================
#MM_തലക്കെട്ട്_7
സെൻറ് മേരീസ് യാക്കോബായ സുറിയാനി പള്ളിയുടെ ആഭിമുഖത്തിൽ ഇടവക ദിനത്തോട് അനുബഡിച്ചു മന്നാ മെഗാ ഫെസ്റ്റവും , അർപ്പണം - 2017 വും
സംയുക്തമായി വെള്ളിയാഴ്ച. വൈകീട്ടു അഞ്ചു മണി മുതൽ വിവിധ പരിപാടികളോടെ റൂവി പി. സി. ഓ. (P.C.O.) ഗ്രൗണ്ടിൽ ആരംഭിക്കും. ഇന്ത്യൻ അംബാസിഡർ ഇന്ദ്രാ മണി പാണ്ഡെ , ഉദ്ഘാടനം നിർവഹിക്കും.
ഇന്ത്യൻ എംബസി സെക്കന്റ് സെകട്ടറി നീലു നെഹ്റ ,
പിന്നണി ഗായിക ദലീമ , കോമഡി അവതാരകൻ ബിനു മാള , എന്നിവർ വിവിധ പരിപാടികളിൽ പങ്കെടുക്കും.
ക്രിസ്തിയ പാട്ടുകൾ , ഫുഡ് ഫെസ്റ്റിവൽ , മാജിക്‌ഷോ , ക്ലാസിക്കൽ ഡാൻസ് , ശിങ്കാരിമേളം , ഗെയിംസ് . നാടൻ തട്ടുകട, ഉണ്ടായിരിക്കുമെന്ന് ഇടവക വികാരി ഫാ. ബേസിൽ വറുഗീസ്
അറിയിച്ചു.
==============================================
Banner courtesy : മായാവി Habin K Hari
( നിങ്ങള്ടെ അടുത്തുള്ള ചെറുതോ വലുതോ ആയ വാര്‍ത്തകള്‍ ഞങ്ങളെ അറിയിക്കുക ) email to :"mmheadlines@gmail.com" or whatsapp to "95073922"
വാര്ത്തകളും വിശേഷങ്ങളും മസ്കറ്റ് മലയാളീസ് വെബ്സൈറ്റ് ആയ www.muscatmalayalees.com സന്ദര്‍ശിക്കുക.




