#MM_തലക്കെട്ട്_1
ഒമാന് ക്രൂഡ് ഓയിൽ വില കഴിഞ്ഞ മൂന്ന് വർഷത്തെ ഏറ്റവും ഉയർന്ന നിരക്കായ വില 67 ഡോളർ കടന്നു.
==============================================
#MM_തലക്കെട്ട്_2
അനുമതിയില്ലാതെ ഡ്രോണുകൾ ഉപയോഗിക്കുന്നത് തടവുശിക്ഷ വരെ ലഭിക്കാവുന്ന കുറ്റം!!! ആറുമാസം മുതൽ മൂന്ന് വർഷംവരെ തടവുശിക്ഷ നൽകുന്നതിനാണ് പരിഷ്കരിച്ച ഒമാനി ശിക്ഷ നിയമം വ്യവസ്ഥ ചെയ്യുന്നത്. ഡ്രോണുകൾ ഉപയോഗിച്ചുള്ള ചിത്രമെടുക്കൽ, മാപ്പിങ്, ഡ്രോയിങ് തുടങ്ങി യ പ്രവർത്തനങ്ങളും നിരോധനത്തിെൻറ പരിധിയിൽ വരും.
============================================================
#MM_തലക്കെട്ട്_3
രണ്ടു ദിവസത്തെ ഔദ്യോഗിക സന്ദർശനം പൂർത്തിയാക്കി സൗദി ആഭ്യന്തര മന്ത്രി മടങ്ങി. ഒമാൻ ഉപപ്രധാനമന്ത്രിയും സുൽത്താന്റെ സ്വകാര്യ പ്രതിനിധിയുമായും സൗദി ആഭ്യന്തര മന്ത്രി ചർച്ച നടത്തി. ഇരു രാഷ്ട്രങ്ങളും തമ്മിലെ ശക്തമായ ഉഭയകക്ഷി ബന്ധങ്ങൾ വിവിധ മേഖലകളിലേക്ക് വര്ധിപ്പിക്കുന്നതടക്കമുള്ള വിഷയങ്ങൾ കൂടിക്കാഴ്ചയിൽ ചർച്ചയായി.
================================================================
#MM_തലക്കെട്ട്_4
ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോഡി ഫെബ്രുവരി രണ്ടാം വാരം ഒമാൻ സന്ദർശിക്കുമെന്ന് റിപ്പോർട്ട്. യു.എ.ഇ. സന്ദർശനത്തിന് ശേഷമാണ് പ്രധാനമന്ത്രി ഒമാനിൽ എത്തുക. സ്ഥാനമേറ്റ ശേഷം രണ്ടാം തവണയാണ് പ്രധാനമന്ത്രി യു.എ.ഇ ൽ എത്തുന്നത്. ഇന്ത്യയുമായി ശക്തമായ ഉഭയകക്ഷി ബന്ധം പുലർത്തുന്ന ഒമാനിൽ ഇത് വരെ എത്തിയിരുന്നില്ല. 25,000 പേരെ ഉൾകൊള്ളിച്ചുള്ള പൊതു പരിപാടി ഒമാനിൽ സംഘടിപ്പിക്കാൻ ഉദ്ദേശിക്കുന്നുണ്ടെങ്കിലും ഇത് സംബന്ധിച്ച അന്തിമരൂപം ആയിട്ടില്ല.
============================================================
#MM_തലക്കെട്ട്_5
പണവും മറ്റു സമ്മാനങ്ങളും ലഭിച്ചതായുള്ള ഫോൺ കാളുകളോ സന്ദേശങ്ങളോടോ പ്രതികരിക്കരുതെന്ന് ഇൻഫർമേഷൻ ടെക്‌നോളജി അതോറിറ്റി വീണ്ടും മുന്നറിയിപ്പ് നൽകി. ടെലികോം കമ്പനികളിൽ നിന്നും ബാങ്കുകളിൽ നിന്നും, അല്ലെങ്കിൽ മാളുകളുടെ പേരിലും ഒക്കെയാണ് തട്ടിപ്പുകൾ അരങ്ങേറുന്നത്. ഇത്തരക്കാർക്ക് വ്യക്തിഗത വിവരങ്ങളോ ബാങ്ക് ഡീറ്റെയിൽസൊ ഒന്നും നല്കരുത്. പലതവണ മുന്നറിയിപ്പുകൾ നൽകിയിട്ടും ഇപ്പോഴും പലരും ഈ തട്ടിപ്പുകൾക്ക് ഇരയാകുന്നു എന്നതാണ് വസ്തുത.
==============================================
#MM_തലക്കെട്ട്_6
ബിഡ് ബിഡ് സൂർ റോഡിനും സൊഹാർ വ്യവസായ തുറമുഖത്തിനും പുതിയ പേര് ! ബിദ്ബിദ്- സൂർ റോഡ് ഇനി മുതൽ അൽ ശർഖിയ എക്സ്പ്രസ്സ് ഹൈവേ എന്നും , സൊഹാർ ഇൻഡസ്ട്രിയൽ പോർട്ട് എന്നത് മാറി സൊഹാർ പോർട്ട് എന്നും ഔദ്യോഗികമായി അറിയപ്പെടുമെന്ന് ഗതാഗത ഗതാഗത-വാർത്താവിനിമയ മന്ത്രാലയം അറിയിച്ചു.
=======================================================
Banner courtesy : മായാവി Habin K Hari
( നിങ്ങള്ടെ അടുത്തുള്ള ചെറുതോ വലുതോ ആയ വാര്‍ത്തകള്‍ ഞങ്ങളെ അറിയിക്കുക ) email to :"mmheadlines@gmail.com" or whatsapp to "95073922"
വാര്ത്തകളും വിശേഷങ്ങളും മസ്കറ്റ് മലയാളീസ് വെബ്സൈറ്റ് ആയ www.muscatmalayalees.com സന്ദര്‍ശിക്കുക.




