#MM_തലക്കെട്ട്_1
കുറ്റകൃത്യങ്ങള്‍ക്ക് പുതിയ ശിക്ഷയുമായി ഒമാന്‍ ശിക്ഷാ നിയമം പരിഷ്ക്കരിച്ചു.ഇതുസംബന്ധിച്ച സുൽത്താെൻറ ഉത്തരവ് പുറത്തിറങ്ങി.പുതിയ നിയമം ഇന്ന് മുതൽ പ്രാബല്യത്തിൽ!!
ഭക്ഷ്യയോഗ്യമല്ലാത്ത ഭക്ഷണം വിൽപന നടത്തുന്ന വ്യക്തികളും സ്ഥാപനങ്ങളും പുതിയ നിയമപ്രകാരം പത്തുവർഷം വരെ തടവ് അനുഭവിക്കേണ്ടിവരും.പതിനായിരം റിയാൽ പിഴയും വ്യവസ്ഥ ചെയ്യുന്നു.േകടായ ഭക്ഷണം കഴിച്ച് ആരെങ്കിലും മരിച്ചാൽ ശിക്ഷ 15 വർഷമായി ഉയരും.
രാജ്യത്തിെൻറ അഭിമാനത്തെ ഹനിക്കുന്നതോ സാമ്പത്തിക മേഖലയുടെ ആത്മവിശ്വാസത്തെ മുറിപ്പെടുത്തുന്നതോ ആയ തെറ്റായ വാർത്തകളോ ഉൗഹാപോഹങ്ങളോ ബോധപൂർവം പ്രചരിപ്പിക്കുന്നവർക്ക് മൂന്നുമാസം മുതൽ മൂന്നുവർഷം വരെ തടവ് അനുഭവിക്കേണ്ടിവരും.
ആരെയെങ്കിലും തട്ടിക്കൊണ്ടുപോയാല്‍ ഏഴ് വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കാം. സര്‍ക്കാരുദ്യോഗസ്ഥനെ കൊലപ്പെടുത്തുന്നവര്‍ക്ക് വധശിക്ഷ ലഭിക്കും. ദൈവത്തെയോ പ്രവാചകനെയോ ഖുറാനെയോ നിന്ദിക്കുന്നവര്‍ക്ക് പത്ത് വര്‍ഷം വരെ തടവ് ലഭിക്കാം.
മറ്റുളളവരുടെ സ്വകാര്യത ലംഘിക്കുന്നവര്‍ക്ക് മൂന്ന് വര്‍ഷം വരെ തടവ് ലഭിക്കും. പൊതു സ്വകാര്യ ഫണ്ടുകള്‍ ദുര്‍വിനിയോഗം ചെയ്യുന്ന ഉദ്യോഗസ്ഥര്‍ക്ക് അഞ്ച് വര്‍ഷം വരെ തടവ് ശിക്ഷ നല്‍കാനും വ്യവസ്ഥയുണ്ട്. ജീവനക്കാരെ ഭീഷണിപ്പെടുത്തുന്ന മേലുദ്യോഗസ്ഥര്‍ക്ക് ആറ് മാസം വരെ തടവും അഞ്ഞൂറ് റിയാല്‍ വരെ പിഴയും ശിക്ഷ കിട്ടും. കുട്ടികളെയും മാനസിക ശാരീരിക അസ്വാസ്ഥ്യമുളളവരെയും പരിചരിക്കാന്‍ ചുമതലയുളളവര്‍ അതില്‍ നിന്ന് വിട്ട് നിന്നാല്‍ അവര്‍ക്കും നൂറ് മുതല്‍ അഞ്ഞൂറ് റിയാല്‍ വരെ പിഴയും ആറ്മാസത്തില്‍ കുറയാത്ത തടവും ശിക്ഷ നല്‍കും.
ആംബുലൻസിെൻറയോ പൊതുസുരക്ഷാ വാഹനങ്ങളുടെയോ സുഗമമായ ഗതാഗതം ബോധപൂർവം തടസ്സപ്പെടുത്തുന്നവർക്കും തടവ് ശിക്ഷ ലഭിക്കും.
==========================================================
#MM_തലക്കെട്ട്_2
ഒമാൻ ഓയിൽ എം98 എന്ന പേരിൽ പുതിയ ഗ്രേഡ് പെട്രോൾ പുറത്തിറക്കുന്നു. ബുധനാഴ്ച മുതൽ ഒമാൻ ഓയിൽ പമ്പുകളിൽ ഉപഭോക്താക്കൾക്കായി ഇത് ലഭ്യമാകും.
============================================
#MM_തലക്കെട്ട്_3
ദാർസൈത്ത് ഇന്ത്യൻ സ്കൂളിലെ അധ്യാപകനായ രാധാകൃഷ്ണകുറുപ്പ് രചിച്ച ‘ബോൺസായ് കുട്ടികൾ’ എന്ന പുസ്തകം പ്രകാശനം ചെയ്തു.ദാർസൈത്തിലെ ജെ.എം.ടി ഹാളിൽ നടന്ന പരിപാടിയിൽ ഇന്ത്യൻ അംബാസഡർ ഇന്ദ്രമണി പാണ്ഡെ പ്രകാശനം നിർവഹിച്ചു. സ്കൂൾ ബോർഡ് ചെയർമാൻ വിൽസൺ ജോർജ് ആദ്യ കോപ്പി ഏറ്റുവാങ്ങി
============================================================
#MM_തലക്കെട്ട്_4
ഗൂബ്ര ഇന്ത്യൻ സ്കൂൾ പൂർവ വിദ്യാർഥി റിയാസ് ഹക്കീം അമേരിക്കൻ അസോസിയേഷൻ ഓഫ് നാഷനൽ അഡ്വർടൈസേഴ്സ് (എ.എൻ.എ) നൽകുന്ന മാർക്കറ്റിങ് ജീനിയസ് അവാർഡിനരഹനായി.മാർക്കറ്റിങ് അനലിറ്റിക്സ് രംഗത്തെ ലോകത്തിലെ ഏറ്റവും അഭിമാനകരമായ അംഗീകാരങ്ങളിൽ ഒന്നാണ് എ.എൻ.എയുടെ ഈ അവാർഡ്.
============================================================
#MM_തലക്കെട്ട്_5
കരാേട്ടയിലെ 200 ഇനങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ട നാലിനങ്ങളിൽ ഒന്നായ വഡോകായിലെ ലോക ചാമ്പ്യൻഷിപ് ജേതാവ് ഡൊണാൾഡ് ടൈസൺ ഒമാനിലെത്തി.ഒമാനിലെ പ്രഥമ വഡോകായ് കരാേട്ട സ്കൂൾ സംഘടിപ്പിച്ച വഡോകായ് സെമിനാറിലും പഠിതാക്കളുടെ ഗ്രേഡിങ്ങിനുമായാണ് അദ്ദേഹം എത്തിയത്.
================================================================
Banner courtesy : മായാവി Habin K Hari
( നിങ്ങള്ടെ അടുത്തുള്ള ചെറുതോ വലുതോ ആയ വാര്‍ത്തകള്‍ ഞങ്ങളെ അറിയിക്കുക ) email to :"mmheadlines@gmail.com" or whatsapp to "95073922"
വാര്‍ത്തകളും വിശേഷങ്ങളും മസ്കറ്റ് മലയാളീസ് വെബ്സൈറ്റ് ആയ www.muscatmalayalees.com സന്ദര്‍ശിക്കുക.




