17 APRIL 2026
Download APP | FOLLOW US
logo
  • ABOUT MM
    • About MM
    • MM Founder - Rakesh Vaipooru
    • Monitoring Team
    • AIM & Vision
    • Contact
    • Press Release
  • LATEST IN OMAN
  • LAW POINTS
  • JOBS
  • BUY & SELL
  • HELATH TIPS
  • EDITORIAL
  • DIRECTORY
  • EVENTS
  • SPORTS
  • FINANCE TIPS

FEATURES

മസ്കറ്റ് സ്ത്രീ ശക്തികൾ ” നാരീയം ”- “Sudha Radhika ”-ഫീനിക്സ് പക്ഷിയുടെ ഉയർത്തെഴുനേൽപ്പ് 

11 months 1 days 2 hours 29 minutes 54 seconds ago

“Sudha Radhika ”-ഫീനിക്സ് പക്ഷിയുടെ ഉയർത്തെഴുനേൽപ്പ് 
അനാവൃതമായ സ്വന്തം അനുഭവക്കുറിപ്പുകളും ജീവിതവും മുമ്പിലിരിക്കുമ്പോൾ, ഇത്രയേറെ പ്രയാസങ്ങൾ സഹിച്ച് ഇവരെന്തുകൊണ്ട് സർഗ്ഗപ്രഭാവമുള്ള ഈ കലാരംഗംതന്നെ തെരഞ്ഞെടുത്തു എന്ന ചോദ്യം സ്വാഭാവികമായും ഉയരുന്നു. സ്വന്തം വ്യക്തിത്വത്തെ കൂടുതൽ അറിയാനും മനസ്സിലാക്കാനും ഉള്ള ആഗ്രഹമാണ് സ്ത്രീകളെ, സംവിധാനത്തിലേക്കും, കഥാരചനകളിലേക്കും എത്തിച്ചിട്ടുള്ളത്. 
വ്യത്യസ്തമായ സ്ത്രീ വേഷങ്ങളുടെ വിഭിന്നമായ ഭാവങ്ങൾ ഉൾക്കൊള്ളുവാൻ പൂർണവൈദഗ്ധ്യം നേടിയവരാണ് സ്ത്രീകൾ. എല്ലാവരും ഈ മേഘലകളിലുള്ള ലിംഗഭേദത്തെക്കുറിച്ച് ബോധമുള്ളവരാണ്. അധികാരം, ആധിപത്യം, ആക്രമണോത്സുകത എന്നിവയിലൂടെ പുരുഷത്വവും, അടക്കവുമൊതുക്കവും, ആത്മത്യാഗം,സമർപ്പണബോധം എന്നിവയിലൂടെ സ്ത്രീത്വവും നിർവചിക്കപ്പെടുന്നു. പ്രേക്ഷകൻ പുരുഷനാണെന്ന മുൻവിധിയിലാണ് സ്ത്രീ ആവിഷ്കാരത്തിന്റെ അടിസ്ഥാനപരമായ ഊന്നൽ. പുരുഷനുമായി താരതമ്യം ചെയ്തുകൊണ്ടാണ് സ്ത്രീ നിർവചിക്കപ്പെടുന്നത് എന്ന സാധാരണ കാഴ്ചപ്പാടുകൾക്ക് ഒരു വിപരീത നിർവ്വചനമാണ് സുധ .

ജീവിതത്തിന്റെ 'ഏറ്റവും വലിയ ശരി' സ്വന്തം കഥകളിലൂടെ സുധ വരച്ചുകാട്ടിക്കഴിഞ്ഞെങ്കിലും മനസ്സിൽ ഉദ്ദേശിക്കുന്ന കാര്യങ്ങൾ അഭിനയിച്ചു കാണിക്കുവാനും,തുറന്നുപറയുവാനും സംവിധാനത്തിലൂടെ ധൈര്യം കാണിച്ചിട്ടുണ്ട്. അക്ഷരങ്ങൾ കൂട്ടിവായിക്കുന്ന കാലം മുതൽ വായന ആസ്വദിച്ചിട്ടുണ്ടെന്ന് പറയുന്ന സുധ, വായന ഒരു ശീലമാക്കുകയും ചെയ്തു. തിരഞ്ഞെടുപ്പുകൾ ഇല്ലാതെ ആർത്തിയോടെ എന്തും ഏതും വായിക്കുന്ന സുധ എന്ന കുട്ടി. പത്ത് വയസ്സിനു മുൻപേ ഡ്രാക്കുളയും ദാസ് കാപിറ്റലും വായിച്ചിട്ടുണ്ടെന്ന്, സധൈര്യം പറയുന്നു. “എന്തെങ്കിലും തിരിച്ചറിവുകൾ ഉണ്ടായിട്ടല്ല ,അമ്മാവന്റെ ശേഖരത്തിലെ പുസ്തകങ്ങളുടെ ലഭ്യത എന്നതല്ലാതെ,മറ്റൊന്നുമില്ല. പിന്നെ വളരെ നേരത്തെ തന്നെ അത് നിലയ്ക്കുകയും ചെയ്തു“ . 


അഭിപ്രായസ്വതന്ത്രവും, സ്വന്തം ശരികളും തന്നെക്കുറിച്ച് ഏറെ വാസ്തവമാണ്, പൊതുവെ പക്ഷേ അങ്ങനെയുള്ള ആളുകൾ വളരെ കുറഞ്ഞു വരുന്നു, എന്നു സുധ സ്വയം വിശ്വസിക്കുന്നു. മറ്റുള്ളവർക്ക് മുൻപിൽ ഉണ്ടാക്കിയെടുക്കുന്ന അപരസത്വങ്ങളോടാണ് പലരും അടിമപ്പെട്ടിരിക്കുന്നത് . അതുകൊണ്ട് തന്നെ സ്വതന്ത്രചിന്തകളും വ്യക്തിപ്രഭാവങ്ങളുമല്ല , കാപട്യമാണ് മിക്കവരിലും പ്രകടമാവുന്നത് .പ്രതികരണങ്ങളും സ്വന്തമായ സ്വഭാത്തിന്റെ ,പ്രതിഛായയും ആണെന്ന്, വാസ്തവം , എനിക്ക് ഞാനാകാനേ കഴിയു.

ആദ്യത്തെ കഥയെക്കുറിച്ച് സുധ ഓർമ്മകളിൽ ചികഞ്ഞു. വായിക്കുക ,എഴുതുക,മനസ്സിലാക്കുക ,കണ്ടെത്തുക എന്നതൊക്കെ പലരിലും സംഭവിക്കുന്നുണ്ടാവും. അതിനെ സ്വയം വിൽക്കാതിരിക്കുന്നിടത്തോളം അവനവനിൽ തന്നെ നിലയ്ക്കുന്നു,സൃഷ്ടിയും സ്ഥിതിയും ! ഈ അടുത്തകാലം വരെ ഈ സ്വകാര്യങ്ങൾ ഭേദിക്കപ്പെടുക അപൂർവമായിരുന്നു ,മത്സരങ്ങൾക്ക് എഴുതും പോഴല്ലാതെ! ആദ്യത്തെ കഥ ഓർമ്മയിലുള്ളത് , "ആന്ദോളനം " ആണ് . അമ്മയുടെ ആത്മഹത്യയ്ക്ക് അടഞ്ഞ മുറിയിൽ സാക്ഷിയാകേണ്ടി വന്ന അഞ്ചു വയസ്സുകാരന്റെ കഥ. തൊട്ടിലാടുന്നതും,അമ്മ ഫാനിൽ തുങ്ങിയാടുന്നതും ഊഞ്ഞാലിൽ തനിയെ അവനിരുന്നാടുന്നതുമൊക്കെ , ആന്ദോളനം എന്ന കഥയുടെ ചലനം, താളം ആയിത്തീരുന്നു. കഥകളിൽ കഥാപാത്രങ്ങളായി സ്വയം കടന്നുവരാറുണ്ടോ എന്ന ചോദ്യത്തിനോടൂ സുധ യോജിക്കുന്നില്ല, അനുഭവം നേരെ വിപരീതാവസ്ഥയാണ്. “കഥാപാത്രങ്ങൾ എന്റെ തന്നെ സത്വത്തെ പകുത്തെടുക്കാറുണ്ട് , ഞാൻ അവരാകാറുണ്ട് . ഇപ്പോൾ, താത്രികുട്ടിയും മാധവികുട്ടിയും പ്രധാനമായി വരുന്ന "എനിക്ക് മുൻപേ നടന്നവർ " എന്ന തിരക്കഥയിലാണ് ഞാൻ .ഇതിലെ ,അമ്മുകുട്ടി,സപ്നയും ഞാനുമൊക്കെയായ ആരുമല്ലാത്തവർ! . “പ്രണയവും,രതിയും എല്ലാ സ്വകാര്യതകളൂം, സൌന്ദര്യവും ഇതിൽ വിഷയമാകുന്നുണ്ട്. ഇതിലെ പ്രണയിനി എന്നെയും ഭേദിച്ച് അസാധാരണമായ പ്രണയത്തിലാണിപ്പോൾ. എഴുത്ത് കഴിയുംപോഴെങ്കിലും അവൾ തിരികെ വരുമായിരിക്കും.”

സ്ത്രീകൾക്ക് അവളുടെ കഴിവും ഊര്ജ്ജവും മറ്റെന്തിലുമെന്ന പോലെ സിനിമ സംവിധാനത്തിലും പ്രധാന്യം അർഹിക്കുന്ന ഒന്നാണ്. മലയാളം സിനിമാ സംസ്കാരംവെച്ച് ശ്രമകരമാണ് കാര്യങ്ങൾ. അംഗീകാരത്തിന്റെ കാര്യത്തിൽ സ്ത്രീകൾ സാങ്കേതികവിഭാഗത്തിൽ അല്പം മുൻനിരയിൽ എണ്ണപ്പെടുന്നവരും ആണ്. സിനിമ, സുധ എന്ന വ്യക്ത്വത്തിന്റെ തിരിച്ചറിവായിരുന്നു .കഥകളും,കവിതയും,ചിത്രങ്ങളും,സംഗീതവും,നൃത്തവും ചെസും ഒക്കെയായി എവിടെയും ഫോകസ്ഡ് ആവാതെ നിന്നപ്പോൾ.. “എനിക്ക് മനസ്സിലായില്ല ഏതാണ് എനിക്ക് കഴിയുക എന്ന്“... പിന്നെ തിരക്കഥയിലുടെ സംവിധാനം എന്ന 'എല്ലാം അല്പമെങ്കിലും അറിയേണ്ടുന്ന ' വെല്ലുവിളിയിലെയ്ക്ക് എത്തുകയായിരുന്നു .ഇതെന്റെ തട്ടകമാണ്, എനിക്കിത് സ്വായത്തം . എന്റെ എഴുത്തും എന്നിലൂടെ സംഭവിക്കുന്നതാണ്."പക്ഷികൾ "എഴുതുബോൾ അതിലെ പല കഥാപാത്രങ്ങളും എവിടെനിന്നോ വന്ന് എന്നോട് കഥ പറയുകയായിരുന്നു. എന്റെ കഥാപാത്രങ്ങൾ എന്റെ മനസ്സിനോട് വളരെ ആഴത്തിൽ സംവേദിക്കുന്നവരാണ് .ഏറ്റവും സ്വകാര്യതകളിൽ എനിക്കറിയുക സ്ത്രീയെ മാത്രാണ്. പുരുഷനെ പുറമേനിന്നേ ഞാൻ കണ്ടിട്ടുള്ളു,പരിമിതമാണത് അവരോടുള്ള എന്നെ അറിവ് . അതുകൊണ്ട് തന്നെ അധികവും സ്ത്രീകളാണ് കഥ പറയുന്നത് .
സിനിമ സംവിധാനത്തിന്റെ കഥകളിൽ സുധ വാചാലയായി.പവിത്രേട്ടന്റെ കൂടെ ‘ചിന്ത‘ രവ്യേട്ടന്റെ കൂടെയൊക്കെ നടന്നിട്ടുണ്ട് , സിനിമ അറിയാൻ. ഗുരുനാഥന്മരുടെ ബലത്തിൽ ഇപ്പോൾ 'പക്ഷികൾക്ക് പറയാനുള്ളത് " ആദ്യ നെടുനീളൻ ഫീചർ സിനിമ ചെയ്യാൻ പോകുന്നു. മുപ്പത് മിനിറ്റുള്ള "the call " , മസ്കറ്റിൽ നിന്ന് ചെയ്തു. അറബി ഹ്രസ്വസിനിമകളും, ഒമാനിലെ രണ്ടാമത്തെ ‘ഫീചർ സിനിമയുടെ‘ , ‘ക്രിയെടിവ് ഡയറക്ടർ“ എന്ന അംഗീകാരവും എനിക്കായി തന്നിട്ടുണ്ട് . ഞാൻ ചെയ്യുന്നതൊക്കെ എന്റെ കഥകൾ തന്നെയാണ് ,അതേ എനിക്ക് കഴിയു . മറ്റൊരാളുടെ കഥയെ അവതരിപ്പിക്കുക എനിക്ക് ശ്രമകരമാകുമെന്ന് തോന്നുന്നു. മാത്രമല്ല, എന്റെ കഥപോലും തുടങ്ങിയതെ ഉള്ളു. ഒരുപാട് ജീവിതാനുഭവങ്ങൾ അന്വേഷിച്ചും അലഞ്ഞുനടന്നും സ്വന്തമാക്കിയിട്ടുണ്ട് , ആ ഖനി തീരുന്നില്ല. കഥകൾ ചിലപ്പോൾ കണ്ടെത്തുന്നു , മറ്റു ചിലപ്പോൾ എന്നിലേയ്ക്ക് വന്നെത്തുന്നു. കലാ സംവിധാനം ചെയ്യാറില്ല, ഹോം വർക്ക് ചെയ്യും. അത് സംവിധാനത്തിന്റെ ഭാഗമാണ്. കഥ എഴുതുന്ന രിതിപോലും പലപ്പോഴും സങ്കൽപ്പത്തിന്റെ കെട്ടഴിക്കുകയാണ്. അപ്പോൾ തിരക്കഥയും സംവിധാനവും അതിലിഴചേരുകയും ചെയ്യും .കഥ,സിനിമ, എനിക്ക് ഒരു ആശയവിനികയത്തിനായുള്ള ഒരു ഉപകരണം കൂടിയാണെന്ന് സുധ നിസ്സംശയം പറയുന്നു. സുധ എവിടെയും തനിക്ക് സംവാദിക്കാനുള്ള കാര്യങ്ങൾ തന്നെയാണ് തെരഞ്ഞെടുക്കുക,പറയുക. സ്വന്തം അഭിപ്രായങ്ങളെക്കാൾ, എവിടെയും പറയപ്പെടേണ്ട കാര്യങ്ങൾ എന്നൊരു വിഭാഗംകൂടിയുണ്ടെന്ന് സുധ വിശ്വസിക്കുന്നു.
എഴുത്തോ,ഓഫിസ് ജോലിയോ പോലെ വീടും,സിനിമയും ഒന്നിച്ചു കൊണ്ടുപോവുക, എന്നത് ഏതൊരു സ്ത്രീക്കും അസാദ്ധ്യമാണ് .ഒരുപാടു ആളുകളുടെ ഇടപെടലുകളും,സഹായങ്ങളും ഉണ്ടാകുന്നുണ്ട്,സുധ തിർത്തും സമ്മതിക്കുന്നു,സർഗ്ഗാത്മകലാരംഗത്ത്,പല തരക്കാർ, പല താല്പര്യങ്ങൾ .സ്ത്രി ,സംവിധായിക ആകുംബോൾ എത്രമാത്രം ഇതെല്ലാം ബാലൻസ് ചെയ്ത് വിജയത്തിലേയ്ക്ക് എത്തിക്കാനാവും എന്നത് ഒരു വെല്ലുവിളി തന്നെയാണ് . കുടുംബത്തിന്റെ മുഴുവൻ അകമഴിഞ്ഞ പിന്തുണ വേണം, വിവാഹിതരെങ്കിൽ ഭർത്താവും അദേഹത്തിന്റെ കുടുംബവും സഹകരിക്കണം. കഴിവും തന്റേടവും ധാരാളം വേണമെന്ന് സുധ വിശ്വസിക്കുന്നു. ‘സ്ത്രീകളുടെ സിനിമ‘ എന്ന വ്യത്ര്യസ്ഥമായ അളവുകോൽ എന്തായാലും സിനിമയുടെ പര്യവസാനത്തിൽ കാണാറില്ല, അത് നിലവാരമനുസരിച്ചു തന്നെയാണ് ഇൻഡ്യയിലും അന്താരാഷ്ടസിനിമയിലും വിലയിരുത്തപ്പെടുന്നത്. ഫിലിം ഫെസ്ടിവലുകളിൽ സ്ത്രീകൾക്ക് മുൻഗണന ഉണ്ടെന്നുപോലും തോന്നറുണ്ട് .കാനിൽ ഐശ്വര്യയും, വിദ്യ ബാലനും, നന്ദിത ദാസുമൊക്കെ അരങ്ങു തകർക്കുകയല്ലെ ?സുധ, എഴുത്തിൽ സംവിധാനത്തിൽ സൗഹൃദത്തിനു തന്നെയാണ് മുൻതൂക്കം കൊടുക്കുന്നത്, അതുപോലെതന്നെ , കൂടെ സഹകരിക്കുന്ന ഏതൊരു വലിയ പ്രതിഭകളുടെ സദുദ്ദേശവും മനസ്സിലാക്കുന്നു.

മലയാളസിനിമ അഭിനേതാക്കളുടെ കാര്യത്തിൽ ദരിദ്രമാണ്. നല്ല തിരക്കഥകളും കഥാപാത്രങ്ങളും ഉണ്ടാവുന്നില്ല . ഉള്ള നടന്മാരിൽ ബഹുഭൂരിപക്ഷവും പ്രെജുഡൈസ്ഡ് ആണ് .പിന്നെ ലോബികളും ധാരണകളും മാഫിയയുമൊക്കെ. നിലവാരമുള്ള സിനിമ ഉണ്ടാകാൻ അതിൽ പ്രവർത്തിക്കുന്നവർ ആത്യന്തികമായി കലാകാരന്മാരാവണം .ഇവിടെ കച്ചവടക്കാരെയാണ് കാണുക . ഒരുപാട് പരിമിതികളിൽ കുരുങ്ങി കിടക്കുന്ന അവശന്മാരെയും ഭീരുക്കളെയും . എന്റെ സിനിമയിൽ ഇന്നത്തെ കേരള സമൂഹം അറിയുകയും ജാഗരൂകരാവുകയും ചെയ്യേണ്ടുന്ന ഒരു വിഷയമാണ് ചർച്ച ചെയ്യുന്നത് . അതിൽ ഒരു ഇന്സേസ്റ്റ് സെക്സ് സംഭവിക്കുന്നു. ആ കഥാപാത്രം അവതരിപ്പിക്കാൻ പല പ്രമുഖ നടന്മാരും വിസമ്മതിച്ചു . ഇപ്പോഴും താരങ്ങളുടെ ധാരണ , കാണികൾ ഏറ്റെടുക്കുന്നത് അവരെത്ര "നല്ലവരെ " അവതരിപ്പിച്ചു എന്നതാണ്, പക്ഷേ മലയാളി പ്രേക്ഷകന് ആസ്വദിക്കുന്നത് ഒരു കഥാപാത്രത്തെ എത്ര നന്നായി അവതരിപിച്ചു എന്നതാണ് വാസ്തവം . സിനിമയ്ക്ക് പിന്നിലെ ഈ പരിമിതികൾ തീർച്ചയായും സിനിമയെ ബാധിക്കും .

സുധ എന്ന ഒരു വ്യക്തിക്ക് പറയാനുള്ളത് അനുഭവങ്ങൾ തന്നെയാണ് .ഒരുപക്ഷേ ഞാൻ ,എനിക്ക് ചുറ്റുമുള്ളതിനെ 3 6 0 ഡിഗ്രി അകക്കണ്ണിലൂടെയും അതിലധികം വിഭജിച്ച കാഴ്ചകളിലൂടെയും കണ്ടെത്തലുകളിലൂടെയും എന്നിലേക്കെത്തിയ ജിവിതം തന്നെയാണ് എന്റെ എഴുത്തും സിനിമയും . അത് പ്രകാശിപ്പിക്കാനുള്ള കഴിവിൽ ഏറ്റക്കുറച്ചിലുകളുണ്ടാവാം. പക്ഷേ ,സമുഹത്തോട് സ്വന്തം ജീവിതത്തിലുടെ സംവേദിക്കാനുള്ള സത്യസന്ധത കലാകാരന്മാരെങ്കിലും പുലർത്തണം . അത് കലയെയും സമൂഹത്തെയും ഒരുപോലെ മുന്നോട്ട് നയിക്കും.

''ജീവിതത്തിന്റെ കസേരയിൽ ഇരുന്നുകൊണ്ടുതന്നെ,ജീവിതത്തെ നിരീക്ഷിക്കുന്ന, പ്രധാനപ്പെട്ടതും അല്ലാത്തതുമായ വിഷയങ്ങളിൽ സ്വന്തം സ്പർശം ഉണ്ടാക്കുവാൻ ശ്രമിക്കുന്ന ഒരാളായി ഇവിടെ സുധ രാധിക എന്ന വ്യക്തി മാറുന്നു. ഇങ്ങനെ ജീവിതത്തിന്റെ മൂല്യങ്ങൾ രൂപപ്പെടുത്തിയ സുധയെപ്പോലെയുള്ള സ്ത്രീമാതൃകളെ ആന്തരവൽക്കരിച്ചുകൊണ്ട് ,തന്റെ സ്വത്വത്തെ നിർണയിക്കുകയും അതിലൂടെ പരോക്ഷമായി ഈ സാംസ്കാരിക കലാ മൂല്യങ്ങളെ നിലനിര്ത്തുകയും ചെയ്യുന്നതിൽ സുധ വിജയിക്കുന്നു.

muscat malayalees
muscat malayalees

Usefull Links

  •  Beginners Tips
  •  Traffic Rules
  •  Labour/Employment Rules
  •  Employers/Investors Rules
  •  Legal Help Tips
  •  Health Topics
  •  Travels Destinations
  •  Introducing Famous Business People
  •   Advertisements enquiry
  •  Restaurants / Cooking topics

Related News

ഇന്ത്യയിലെ എയര്‍പോര്‍ട്ടുകളില്‍ നഷ്ടപ്പെടുന്ന സാധനങ്ങള്‍ തിരികെ ലഭിക്കും.. എല്ലാ യാത്രക്കാരും അറിഞ്ഞിരിക്കേണ്ടത്.

4 mins ago

ഇന്ത്യയിലെ എയര്‍പോര്‍ട്ടുകളില്‍ നഷ്ടപ്പെടുന്ന സാധനങ്ങള്‍ തിരികെ ലഭിക്കും.. എല്ലാ യാത്രക്കാരും അറിഞ്ഞിരിക്കേണ്ടത്. ...

പ്രവാസലോകത്ത്‌ നിന്നും സായി ടീച്ചറെയും തങ്കു പൂച്ചയെയും അനുകരിക്കുന്ന പൊന്നു എന്ന കൊച്ചു മിടുക്കി!

4 mins ago

പ്രവാസലോകത്ത്‌ നിന്നും സായി ടീച്ചറെയും തങ്കു പൂച്ചയെയും അനുകരിക്കുന്ന പൊന്നു എന്ന കൊച്ചു മിടുക്കി! ...

B Positive - ഗൾഫ് തകർന്നു എല്ലാ പ്രവാസികളുടെയും ജോലി പോകുമെന്നു നിലവിളിക്കുന്നവരുടെ ശ്രദ്ധയ്ക്ക്!

4 mins ago

B Positive - ഗൾഫ് തകർന്നു എല്ലാ പ്രവാസികളുടെയും ജോലി പോകുമെന്ന്  നിലവിളിക്കുന്നവരുടെ ശ്രദ്ധയ്ക്ക് ...

മസ്കറ്റില്‍ നിന്നും നാട്ടിലേക്ക് മടങ്ങിയ പ്രവാസിയുടെ അനുഭവക്കുറിപ്പ്

4 mins ago

കോവിഡിന്റെ പശ്ചാത്തലത്തില്‍ കഴിഞ്ഞദിവസം മസ്കറ്റില്‍ നിന്നും നാട്ടിലേക്ക് മടങ്ങിയ മസ്കറ്റ് മലയാളീസ് അംഗമായ സുശീല്‍ കുമാര്‍ എന്ന പ്രവാസിയുടെ അനുഭവക്കുറിപ്പ്..  ...

പ്രവാസിക്ക് തുല്യം പ്രവാസി മാത്രം.. വില്യംസിനെ സഹായിച്ച അനിലിനെ തേടി ഷാബുവിന്‍റെ സഹായഹസ്തം

4 mins ago

തനിക്ക് ലഭിച്ച സീറ്റൊഴിഞ്ഞുകൊടുത്ത് കാരുണ്യം കാട്ടിയ അനിൽകുമാറിനെ തേടിയെത്തുന്നത് മറ്റൊരു പ്രവാസിയുടെ കാരുണ്യം.!! ...

more

Useful Info

  • Norka Registration Info
  • Indian Embassy Muscat
  • Indian Passport Service
  • Indian VISA Services
  • Guidelines for Attestation Oman

Legal Information

  • Embassy of India
  • Labour
  • Traffic
  • Job Rules
  • Articles

Oman Rules

  • FAQ - Passport & Residence in Oman
  • How to Check Labour Contract details
  • Traffic
  • Business Laws
  • Education
  • Traffic rules

Contact us

Privacy Policy | © Copyright MuscatMalayalees.com 2011-2026. |
67225222 Hits