17 APRIL 2026
Download APP | FOLLOW US
logo
  • ABOUT MM
    • About MM
    • MM Founder - Rakesh Vaipooru
    • Monitoring Team
    • AIM & Vision
    • Contact
    • Press Release
  • LATEST IN OMAN
  • LAW POINTS
  • JOBS
  • BUY & SELL
  • HELATH TIPS
  • EDITORIAL
  • DIRECTORY
  • EVENTS
  • SPORTS
  • FINANCE TIPS

FEATURES

Madhumathi Nandakishore- യോഗതെറാപ്പിസ്റ്റ് - മസ്കറ്റ് സ്ത്രീ ശക്തികൾ ” നാരീയം ”

11 months 2 days 24 minutes 37 seconds ago

"Madhumathi Nandakishore- യോഗതെറാപ്പിസ്റ്റ്"
ആധുനികജീവിതചര്യകൾ, പ്രായം, മാനസിക വിഷമങ്ങൾ എല്ലാം തന്നെ നമ്മെ സ്വയം ഒരു ഡോക്ടറെ കാണാൻ നിർബന്ധിതരാക്കുന്നു. എന്നാൽ ഷീണവും ആരോഗ്യത്തിനുമായി ഡോക്ടർ നിർദ്ദേശിക്കുന്ന വിറ്റാമിൻ ഗുളികളോടൊപ്പം,അദ്ദേഹത്തിന്റെ അല്പം ‘ഫ്രീ’ ഉപദേശം,“വ്യായയമത്തിനായി ഒരു ജിമ്മിലോ,മറ്റൊ ചേരാം“ ! ഇതു തീർച്ച,ഏതൊ ജിമ്മുകാരൻ ‘കമ്മീഷൻ‘ കൊടുത്തേക്കാം എന്നേറ്റതു പോലെയുള്ള ഉപദേശം.എന്നാൽ ഒരു വർഷത്തെ അശ്രാന്തപരിശീലനവും,നല്ലൊരു തുക ഫീസും,മാസവരിയും എന്റെ ക്ഷീണവും ആരോഗ്യവും വീണ്ടെടുത്തില്ല. ചില നല്ല കൂട്ടുകാരുടെ അഭിപ്രായം മാനിച്ച് ഞാൻ ഒരു യോഗ പരിശീലകയുടെ ക്ലാസ്സിൽ ചേർന്നു. വീട്ടിൽ വന്നു പഠിപ്പിക്കും എന്നത് അതിന്റെ ഏറ്റവും നല്ല‘ highlight’ ആയിരുന്നു.

മധുമതി എന്റെ യോഗ റ്റീച്ചർ ആദ്യദിവസം തന്നെ എന്റെ ആരോഗ്യ സ്ഥിതിക്ക് ഒറ്റവാക്കിൽ ഉത്തരം തന്നു,“ഒരു പുഞ്ചിരിയൊടെ എല്ലാ യോഗയും നമുക്ക് ചെയ്യാം”. ഇത് നമ്മുടെ ജീവിതം, ഇതിനെ നന്നാക്കുന്നതും നശിപ്പിക്കുന്നതും നമ്മൾ തന്നെ”അതിന് ആവശ്യമില്ലാത്ത കാരണങ്ങൾ കണ്ടുപിടിച്ച് ‘ഇല്ല, ഇല്ല‘ എന്നു നിലവിളിച്ചു നടക്കാതെ, നമുക്കുള്ളതിൽ തൃപ്തിപ്പെടുക. മനുഷ്യനായി ജീവിക്കുംബോൾ ജീവിതം സന്തോഷമായി ജീവിക്കുക“. മധുമതി സ്വയം കണ്ടുപിടിച്ച ഒരു യോഗതെറാപ്പിയാണ് “പൊട്ടിച്ചിരിക്കുക” ,ഒരു ദീർഘനിശ്വാസവും പൊട്ടിച്ചിരിയും ! ആദ്യമൊക്കെ വെറും കളിതമാശായിത്തോന്നിയ ഈ “ചിരി” പിന്നീട് ഒരു Instant therapy ആയിത്തീർന്നു. എല്ലാ യോഗ session ന്റെയും അവസാനം നിർബന്ധമായി മധുമതി പൊട്ടിച്ചിരിപ്പിച്ചിരിക്കും,1 മിനിട്ട്, തീർച്ച!. അതിലൂടെ ഒരോ യോഗവിദ്ധ്യാർഥിയും സ്വയം ശക്തിയോ, ഓജസ്സോ , ഉർജ്ജമോ എന്തൊക്കെയോ നേടിയെടുത്തു, ഞാനടക്കം. 
എന്താണ് യോഗ?:- യോഗവിദ്യ കേവലം ഒരു വ്യായാമമുറയല്ല. മനുഷ്യനെ ശാരീരികവും മാനസികവും ആത്മീയവമായ ഉന്നതിയിലേക്ക് നയിക്കുക എന്ന ഉദ്ദേശം കൂടി ഇതിലുണ്ട് .അതുകൊണ്ടുതന്നെ യോഗിക്ക് സാധാരണക്കാരെക്കാരിൽ നിന്ന് വ്യത്യസ്തമായ കാഴ്ചപ്പാടും വിചാരങ്ങളും ബുദ്ധിശക്തിയും സ്വയമേവ വന്നു ചേരുന്നു. യോഗ നിത്യം ചെയ്യുന്നതുകൊണ്ട് മനസ്സിനുണ്ടാകുന്ന ഉത്സാഹം തന്നെയാണ് ഇതിന് കാരണം. യോഗ എന്ന വാക്കിന്റെ അർത്ഥം ‘ചേർച്ച‘ എന്നാണ്. തിരക്കും മത്സരവും വ്യാകുലതയും നിറഞ്ഞ ആധുനികകാലത്ത്, മനുഷ്യന്റെ വർദ്ധിച്ചു വരുന്ന മാനസികപിരിമുറുക്കത്തിന്റെ പിരി അയയ്ക്കാൻ യോഗയ്ക്കുള്ള കഴിവ് അതുല്യമാണ്. 


മധുമതി നന്ദകിഷോർ:- മസ്കറ്റിലും, കേരളത്തിൽ മാത്രമല്ല ,ഇൻഡ്യ ഒട്ടാകെ, യോഗതെറാപ്പിയിൽ മധുമതി പേരുകേട്ട ഒരു വ്യക്തിത്വം ആണ് . 15 വർഷത്തിലധികമായി യോഗതെറാപ്പി നടത്തുന്ന മധുമതിയുടെ കാഴ്ചപ്പാടിൽ വിശദീകരിക്കാൻ എളുപ്പമല്ലാത്ത, അത്രയേറെ ആഴവും പരപ്പും ഉള്ള വിഷയമാണ് യോഗ തെറാപ്പി. ഒരാളുടെ ആരോഗ്യ സ്ഥിതി അയാളിൽ തന്നെ ആണെന്നാണ് യോഗ തെറാപ്പിയുടെ തത്വം. ശാരീരികവും മാനസികവും തുല്യത ഉറപ്പാക്കുന്നതിനാണ് യോഗ മുൻഗണന നല്കുആന്നത്. കണ്ണൂർ, കൂത്തുപറംബ് സ്വദേശിയായ മധുമതി ഈ അടുത്തിടക്ക് ഡെൽഹിയിൽ നടന്ന രാജ്യാന്തയോഗാ സമ്മേളനത്തിലെ സജീവ പ്രവാസി സാന്നിദ്ധ്യമായിരുന്നു.

ക്ലാസ്സിക്കൽ നിർത്തരംഗത്ത് ഇന്നും അര്പ്പിമതമനസ്സുമായിട്ടാണ് മധുമതീ യോഗതെറാപ്പിയലേത്ത് തിരിഞ്ഞത്. മസ്കറ്റിൽ സ്ഥിരതാമസക്കാരിയായ മധുമതി വർഷത്തിൽ കേരളത്തിന്റെ പലഭാഗത്തും ക്ലാസ്സുകൾക്കായി എത്തിച്ചേരാറുണ്ട്. കേരളത്തിലെ സെട്രൽ ജയിലുകളിലും, അനാഥാലയങ്ങളിലും , ക്ലബുകളിലും, സ്കൂളുകളിലും എല്ലാം മധുമതിക്ക് ധാരാളം ശിഷ്യഗണങ്ങളുണ്ട്. ഭർത്താവ് നന്ദകിഷോർ മസ്കറ്റിൽ ഒരു പ്രവറ്റ് കംബനിയിൽ മാനേജറും, ഏക മകൾ ശരണ്യ ജേർണ്ണലിസം വിദ്ധ്യാർഥിയാണ്. ഇനി യോഗാതെറപ്പിയെക്കുറിച്ച്, നമുക്ക് മധുമതിയുടെ കാഴ്ചപ്പാടിലൂടെ അടുത്തറിയാം.

യോഗതെറാപ്പി:- ആധുനികകാലത്തെ യോഗ,ഹോളിസ്റ്റിക് ചികിത്സയുടെ ഭാഗമാണ്. പ്രമേഹം, സൈനസൈറ്റിസ്, ആസ്മ തുടങ്ങിയ രോഗങ്ങൾ മുതൽ മാനസികവിക്ഷോഭം വരെ ഇതുകൊണ്ട് ഭേദമാക്കാനാകും. യോഗ തെറാപ്പി ഇന്ന് ചികിത്സാരീതിയിൽ സുപ്രധാനമായ ഒരു തത്വത്തെ കൊണ്ടുവന്നിരിക്കുന്നു. രോഗലക്ഷണങ്ങളെ ചികിത്സിച്ചാൽ പോര മനുഷ്യന്റൊ ശാരീരികവും മാനസികവും സാമൂഹികവുമായ ഘടകങ്ങളെ പരിഗണിക്കണം എന്ന ചിന്താഗതിയാണ് ഈ പുതിയ തത്വം. ഏതു രോഗാവസ്ഥയും മനുഷ്യന്റെ സ്വാഭാവിക മാനസിക പ്രവണതകളെ അസ്ഥമാക്കുന്നു. യോഗ തെറാപ്പിയിലൂടെ ഈ സന്തുലിതാവസ്ഥ, കേടുപാടുകളൊന്നും കൂടാതെ സ്വയം ഒരു മാനസികസൌഖ്യം കൈവരിക്കാൻ സാധിക്കുന്നു
പ്രയോജനങ്ങൾ:- മനസ്സ് വളരെ ചഞ്ചലമാണ്. കടിഞ്ഞാണില്ലാത്ത കുതിരയെപ്പോലെ അത് അലക്ഷ്യമായി സഞ്ചരിച്ചുകൊണ്ടിരിക്കും. മനസ്സിന്റെ ചിന്തകളേയും വിചാരങ്ങളേയും നിയന്ത്രിക്കുന്നത് പ്രാണവായുവാണ്. മനസ്സിനു പിരിമുറുക്കം സംഭവിക്കുമ്പോളാണ് ഏകാഗ്രത നഷ്ടപ്പെടുന്നത്. അതുകൊണ്ട് മനസ്സിനു വിശ്രമം നല്കി ഏകാഗ്രതയുണ്ടാക്കി സന്തുലിതാവസ്ഥ നിലനിർത്താൻ യോഗക്ക് സാധിക്കുന്നു. മാത്സര്യവും സമ്മർദ്ദവും നിറഞ്ഞ ജോലികളിലേർപ്പെടുന്നതുമൂലം തലവേദന, പുറംവേദന, നടുവേദന, അലർജി, ആസ്ത്മ എന്നീ രോഗങ്ങൾ ഉണ്ടായിട്ടുള്ളവർക്കു വേണ്ടിയുള്ള ഒന്നാന്തരം മരുന്നാണ് യോഗ.

ശ്രദ്ധിക്കേണ്ട കാര്യങ്ങൾ:- നേരത്തേ ഉണരാൻ ശീലിക്കുക. ഏതെങ്കിലും ഈശ്വരനെ സങ്കൽ പിച്ച് എഴുന്നേൽക്കുക. വെറും വയറ്റിൽ ഒരു ഗ്ലാസ് ശുദ്ധ ജലം കുടിക്കുക.തലേന്ന് രണ്ടോ മൂന്നോ തുളസിയിലയിട്ട് വച്ചിരുന്ന വെള്ളമോ, ചെറുനാരങ്ങയിൽ തേൻചേർത്ത വെള്ളമോ ആയാൽ വളരെ നല്ലതാണ്. അതിനു ശേഷം പ്രഭാത കൃത്യങ്ങൾ കൃത്യമായ് ചെയ്യുക. ശേഷം നല്ലതുപോലെ വായു സഞ്ചാരം ഉള്ള മുറിയിൽ, കട്ടിയുള്ളതും നീളവും വീതിയുമുള്ള വിരിപ്പിൽ വടക്കോട്ടോ കിഴക്കോട്ടോ അഭിമുഖമായിരുന്ന് യോഗ ആരംഭിക്കാം. തുടക്കത്തിൽ ശാന്തിമന്ത്രമോ, ഏതെങ്കിലും ഇഷ്ട പ്രാർത്ഥയോ ചൊല്ലുക.
മെഡിറ്റേഷൻപ്പ് - പൂർണമായ ധ്യാനം സാധാരണക്കാരന് അപ്രാപ്യമാണ്. എന്നാലും ഏകാഗ്രതയ്ക്കുള്ള ഉപാധിയെന്നോണം ലഘുവായി ഇതിനെ അഭ്യസിക്കാം. പത്മാസനത്തിലോ ( ചമ്രം പടഞ്ഞിരിക്കുക) സുഖാസനത്തിലോ ഇരുന്ന് കണ്ണടച്ച് മനസ്സിലുള്ള എല്ലാ വിചാരങ്ങളേയും മാറ്റിനിർത്തി സ്വസ്ഥമായി ഏതെങ്കിലും ഒരു വസ്തുവിൽമാത്രം നോട്ടം ,ശ്രദ്ധ കേന്ദ്രീകരിച്ച് മനസ്സിനെ നിയന്ത്രിക്കുന്ന പ്രക്രിയയാണിത്. ഇഷ്ടമുള്ള ഏതെങ്കിലും വസ്തുവിനെ മനസ്സിൽ വിചാരിക്കുകയും ആവാം. ധ്യാനത്തിൽനിന്ന് എഴുനേൽക്കുന്നതിന് മുൻപ് മൂന്നുതവണ ദീർഘശ്വാസം ചെയ്ത് അവസാനിപ്പിക്കാവുന്നതാണ്. പറഞ്ഞവസാനിക്കുന്നതിനൊപ്പം മധുമതി വീണ്ടും ഓർമ്മിപ്പിച്ചു,

തലമുറകളായി ഫലം കണ്ടുവരുന്നതും വിശ്വാസമാർജ്ജിച്ചതുമായ ഒരു ചികിത്സാമാർഗ്ഗമാണ് യോഗാ തെറാപ്പി. ആദ്യമായി യോഗ ആരംഭിക്കുന്നത് പരിശീലനം നേടിയ ഒരു യോഗാതെറാപ്പിസ്റ്റിന്റെ കൂടെത്തന്നെയായിരിക്കണം. പന്ത്രണ്ട് വയസ്സുകഴിഞ്ഞ ആർക്കും യോഗ അഭ്യസിക്കാം. പക്ഷേ ഋതുവായിരിക്കുന്ന അവസരങ്ങളിലും ഗർഭാവസ്ഥയിലും സ്ത്രീകൾ യോഗാഭ്യാസം ചെയ്യാൻ പാടില്ല എന്ന് മധുമതി തീർത്തു പറയുന്നു.

muscat malayalees
muscat malayalees

Usefull Links

  •  Beginners Tips
  •  Traffic Rules
  •  Labour/Employment Rules
  •  Employers/Investors Rules
  •  Legal Help Tips
  •  Health Topics
  •  Travels Destinations
  •  Introducing Famous Business People
  •   Advertisements enquiry
  •  Restaurants / Cooking topics

Related News

ഇന്ത്യയിലെ എയര്‍പോര്‍ട്ടുകളില്‍ നഷ്ടപ്പെടുന്ന സാധനങ്ങള്‍ തിരികെ ലഭിക്കും.. എല്ലാ യാത്രക്കാരും അറിഞ്ഞിരിക്കേണ്ടത്.

4 mins ago

ഇന്ത്യയിലെ എയര്‍പോര്‍ട്ടുകളില്‍ നഷ്ടപ്പെടുന്ന സാധനങ്ങള്‍ തിരികെ ലഭിക്കും.. എല്ലാ യാത്രക്കാരും അറിഞ്ഞിരിക്കേണ്ടത്. ...

പ്രവാസലോകത്ത്‌ നിന്നും സായി ടീച്ചറെയും തങ്കു പൂച്ചയെയും അനുകരിക്കുന്ന പൊന്നു എന്ന കൊച്ചു മിടുക്കി!

4 mins ago

പ്രവാസലോകത്ത്‌ നിന്നും സായി ടീച്ചറെയും തങ്കു പൂച്ചയെയും അനുകരിക്കുന്ന പൊന്നു എന്ന കൊച്ചു മിടുക്കി! ...

B Positive - ഗൾഫ് തകർന്നു എല്ലാ പ്രവാസികളുടെയും ജോലി പോകുമെന്നു നിലവിളിക്കുന്നവരുടെ ശ്രദ്ധയ്ക്ക്!

4 mins ago

B Positive - ഗൾഫ് തകർന്നു എല്ലാ പ്രവാസികളുടെയും ജോലി പോകുമെന്ന്  നിലവിളിക്കുന്നവരുടെ ശ്രദ്ധയ്ക്ക് ...

മസ്കറ്റില്‍ നിന്നും നാട്ടിലേക്ക് മടങ്ങിയ പ്രവാസിയുടെ അനുഭവക്കുറിപ്പ്

4 mins ago

കോവിഡിന്റെ പശ്ചാത്തലത്തില്‍ കഴിഞ്ഞദിവസം മസ്കറ്റില്‍ നിന്നും നാട്ടിലേക്ക് മടങ്ങിയ മസ്കറ്റ് മലയാളീസ് അംഗമായ സുശീല്‍ കുമാര്‍ എന്ന പ്രവാസിയുടെ അനുഭവക്കുറിപ്പ്..  ...

പ്രവാസിക്ക് തുല്യം പ്രവാസി മാത്രം.. വില്യംസിനെ സഹായിച്ച അനിലിനെ തേടി ഷാബുവിന്‍റെ സഹായഹസ്തം

4 mins ago

തനിക്ക് ലഭിച്ച സീറ്റൊഴിഞ്ഞുകൊടുത്ത് കാരുണ്യം കാട്ടിയ അനിൽകുമാറിനെ തേടിയെത്തുന്നത് മറ്റൊരു പ്രവാസിയുടെ കാരുണ്യം.!! ...

more

Useful Info

  • Norka Registration Info
  • Indian Embassy Muscat
  • Indian Passport Service
  • Indian VISA Services
  • Guidelines for Attestation Oman

Legal Information

  • Embassy of India
  • Labour
  • Traffic
  • Job Rules
  • Articles

Oman Rules

  • FAQ - Passport & Residence in Oman
  • How to Check Labour Contract details
  • Traffic
  • Business Laws
  • Education
  • Traffic rules

Contact us

Privacy Policy | © Copyright MuscatMalayalees.com 2011-2026. |
67225222 Hits