മസ്കത്ത്: യാത്രക്കാര്‍ക്ക് സൗജന്യ റിട്ടേണ്‍ ടിക്കറ്റ് നല്‍കുന്ന സമ്മാനപദ്ധതിയുമായി ജെറ്റ് എയര്‍വേസ്. jetairways.com മുഖേനയോ മൊബൈല്‍ ആപ്ളിക്കേഷന്‍ മുഖേനയോ ഗള്‍ഫില്‍നിന്ന് ഇന്ത്യയിലേക്ക് പ്രീമിയര്‍, ഇക്കോണമി ടിക്കറ്റുകള്‍ ബുക്ചെയ്യുന്നവരാണ് സമ്മാന പദ്ധതിയില്‍ പങ്കെടുക്കാന്‍ അര്‍ഹത നേടുക. ഈ സമ്മാനപദ്ധതി ഇന്ന് അവസാനിക്കും. മൊത്തം ആറ് വിജയികളാണ് ഉണ്ടാവുകയെന്ന് ജെറ്റ് എയര്‍വേസ് അധികൃതര്‍ വാര്‍ത്താ കുറിപ്പില്‍ അറിയിച്ചു. സമ്മാനാര്‍ഹരാകുന്നവര്‍ക്ക് സൗജന്യ ടിക്കറ്റ് ലഭിക്കുന്നതിനുള്ള പ്രമോഷന്‍ കോഡ് അറിയിക്കും. വിജയികള്‍ ആഗസ്റ്റ് 31നുള്ളില്‍ യാത്ര ചെയ്തിരിക്കണം. യാത്രക്കാര്‍ തങ്ങള്‍ക്ക് നല്‍കുന്ന പിന്തുണക്കുള്ള പ്രതിഫലമായാണ് ‘ലക്കി ടിക്കറ്റ്’ എന്ന പ്രമോഷന്‍ പദ്ധതി നടപ്പാക്കുന്നതെന്ന് ജെറ്റ് എയര്‍വേസ് ഒമാന്‍ ജനറല്‍ മാനേജര്‍ മന്നു ആനന്ദ് പറഞ്ഞു.



